കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടിൽ വച്ച് ഡോക്ടര്‍മാരുടെ കിടു സെൽഫി; ഒടുവിൽ ദാരുണാന്ത്യം, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

പൂനെ: ബോട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഡോക്ടർമാര്‍ക്ക് ദാരുണാന്ത്യം. ബോട്ട് മറിഞ്ഞ് മരിച്ച നാല് ഡോക്ടർമാരുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ഒരാളുടെ മൃതദേഹം ഞായറാഴച വൈകിട്ട് തന്നെ ലഭിച്ചിരുന്നു. മറ്റ് മൂന്നുപേരുടേതും പിറ്റേ ദിവസം വെള്ളത്തിൽ പൊങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇന്ദാപ്പൂരിലെ ഭീമ നദിയിലെ ഉജേന്‍ ഡാമിലായിരുന്നു സംഭവം. അവധി ദിനം ആഘോഷിക്കാൻ പോയ പത്തംഗ സംഘത്തിലെ നാല് പേരാണ് അപകടത്തിൽപ്പെട്ടത്.

ഡാമിൽ മീൻ പിടിയ്ക്കുന്ന ബോട്ടിൽ വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെയായിരുന്നു ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ചത്. സമീപത്തുണ്ടായിരുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് വകവെയ്കാതെ യാത്ര തുടരുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

drowning

ഡാമിന് നടുവിൽ വച്ച് സംഘത്തിലെ ചിലർ സെൽഫിയെടുത്തിരുന്നുവെന്നനും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ബോട്ട് ഒരു വശത്തേയ്ക്ക് ചരിഞ്ഞതിനെ തുടർന്നായിരുന്നു അപകടമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ചിലർ വെള്ളത്തിലേയ്ക്ക് ചാടി ബോട്ട് തല്‍സ്ഥിതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ട് മുങ്ങിപ്പോകുയായിരുന്നു. അപകടമരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

English summary
The bodies of the four doctors from Solapur who drowned on Sunday were recovered early on Monday morning. The quartet was on the boat taking selfies when it tipped and capsized on Sunday at around 5.30 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X