കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കൂട്ടമായി കൊവിഡ് ബാധ, 46 മലയാളി നഴ്സുമാർക്കും 3 ഡോക്ടർമാർക്കും ഉൾപ്പെടെ കൊവിഡ്!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടമായി കൊവിഡ് ബാധ. മുംബൈ സെന്‍ട്രലിലെ വോക്കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ 53 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം. ഇവരില്‍ 46 പേരും മലയാളികളായ നഴ്‌സുമാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ ഉണ്ടാകുന്നത്. പരിശോധനാ ഫലങ്ങള്‍ പോസിറ്റീവ് ആയതിന് പിന്നാലെ ആശുപത്രിയെ കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് ഇനി ആരെയും പുറത്ത് നിന്ന് പ്രവേശിപ്പിക്കല. എന്ന് മാത്രമല്ല ആരെയും പുറത്തേക്ക് വിടുകയും ഇല്ല. രോഗം സ്ഥിരീകരിച്ച നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ആശുപത്രിയില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

Corona

ആശുപത്രിയിലെ 200 പേരുടെ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ ഫലം ലഭിക്കുമ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നേക്കുമോ എന്നാണ് ആശങ്ക. രോഗം സ്ഥിരീകരിക്കപ്പെട്ട മലയാളി നഴ്‌സുമാരില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നഴ്‌സിനെ ബാന്ദ്രയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ധാരാവിയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ ദില്ലിയിലും നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദില്ലി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 30 ആരോഗ്യപ്രവര്‍ത്തകരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്യുന്നത് എന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 690 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 42 രോഗികള്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചത് 45 പേരാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്. 4067 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ നൂറ് കടന്നു. 110 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. 12 മണിക്കൂറിനിടെ 26 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡിനെ ചെറുക്കാൻ പട്ടേൽ പ്രതിമ ഒഎൽഎക്സിൽ വിൽപനയ്ക്ക്, വില 30,000 കോടി, പോലീസ് കേസെടുത്തു!കൊവിഡിനെ ചെറുക്കാൻ പട്ടേൽ പ്രതിമ ഒഎൽഎക്സിൽ വിൽപനയ്ക്ക്, വില 30,000 കോടി, പോലീസ് കേസെടുത്തു!

ലോകത്താകെ ആഞ്ഞടിച്ച് കൊവിഡ്, 12 ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 69000 കടന്നു! ലോകത്താകെ ആഞ്ഞടിച്ച് കൊവിഡ്, 12 ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 69000 കടന്നു!

English summary
Doctors and Nurses of Mumbai hospital tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X