ആശുപത്രി മുറ്റത്ത് നഗ്നമായ മൃതദേഹം..ചുറ്റിലും കുനിഞ്ഞിരുന്ന് അവര്‍ !!ആള്‍വാറില്‍ സംഭവിച്ചത്!!ഞെട്ടും
ആൾവാറിൽ മൃതദേഹത്തോട് ഡോക്ടർമാർ കാണിച്ചത് കടുത്ത അനാദരവ്
ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുറസ്സായ സ്ഥലത്താണ് ഓം പ്രകാശ് എന്നയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഡോക്ടര്‍മാര്‍ നടത്തയത്. ബര്‍ദോദ് ഹെല്‍ത്ത് സെന്ററിലെ തുറസ്സായ സ്ഥലത്ത് വെറും നിലത്ത് കിടത്തിയായിരുന്നു പോസറ്റ്‌മോര്‍ട്ടം. ഹെല്‍ത്ത് സെന്ററില്‍ മോര്‍ച്ചറിയുണ്ടായിട്ടും തുറന്ന സ്ഥലത്ത് യാതൊരു മറയുമില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് എന്തിനാണെന്ന് വ്യക്തമല്ല.

തിങ്കളാഴ്ച രാവിലെയാണ് ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയതാണ് ഇയാള്‍ എന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലെ ഒരു ലോഡ്ജിന് പിറകിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മദ്യലഹരിയില്‍ ലോഡ്ജിന് മുകളില്‍ നിന്നും വീണു മരിച്ചതാവാം എന്നാണ് കരുതുന്നത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബര്‍ദോദിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications