ലൈംഗികഹോര്‍മോണ്‍ കൂടുതല്‍;3വയസ്സുകാരന് ശസ്ത്രക്രിയ
പോണ്ടിച്ചേരി: ശരീരത്തില്‍ അമിതമായി ലൈംഗിക ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൂന്ന് വയസ്സുകാരന്. പ്രശ്നം പരിഹരിക്കാന്‍ തലച്ചോറില്‍ ശസ്ത്രക്രിയ. വാര്‍ത്ത പോണ്ടിച്ചേരിയില്‍ നിന്നാണ്.
ഒന്നര വയസ്സുള്ളപ്പോഴാണ് കുട്ടിയില്‍ ലൈംഗിക ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ലൈംഗിക അവയവങ്ങളുടെ അമിത വളര്‍ച്ചയായിരുന്നു പ്രശ്നം. കുട്ടിയുടെ ശബ്ദം വലിയ ആളുകളെ പോലെ പരുക്കനായി. മുഖത്ത് മുഖക്കുരുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വഭാവം അക്രമാസക്തമായി. ഇത്രയുമായപ്പോഴാണ് രക്ഷിതാക്കള്‍ ഡോക്ടറെ കാണിച്ചത്.

ജിപ്മെറിലെ എന്‍ഡോക്രൈനോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സതീഷ് കമല്‍ നാഥനാണ് കുട്ടിയുടെ പ്രശ്നം കണ്ടെത്തിയത്. പിന്നീട് നടത്തിയ തുടര്‍ പരിശോധനയില്‍ തലച്ചോറിലെ ഹൈപ്പോതലാമസില്‍ ചില അസ്വാഭാവിക കോശ വളര്‍ച്ചകള്‍ തിരിച്ചറിഞ്ഞു. ഹോര്‍മോണ്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിലെ ഈ കോശ വളര്‍ച്ചയാണ് കുട്ടിയില്‍ ലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം കൂട്ടിയത്.
തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദനം കുറക്കാന്‍ രണ്ട് വര്‍ഷമായി ചികിത്സ തുടര്‍ന്നു. പത്ത് വര്‍ഷമെങ്കിലും ഈ ചികിത്സ തുടരേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ചെലവേറിയ മരുന്നുകള്‍ വാങ്ങാന്‍ ദിവസക്കൂലിക്കാരായ രക്ഷിതാക്കള്‍ക്ക് നിവൃത്തിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ എന്ന അവസാന വഴി ഡോക്ടര്മാര്സ്വീകരിച്ചത്.
10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന പ്രശ്നമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരിയായ ചികിത്സയോ ശസ്ത്രക്രിയോ നടത്തിയാല്‍ ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാം. പക്ഷേ ചെറു പ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങണം. ഈ രോഗമുള്ള കുട്ടികള്‍ എട്ടോ ഒമ്പതോ വയസ്സാകുമ്പോഴേക്കും ശാരീരികമായി പ്രായപൂര്‍ത്തിയായ മനുഷ്യരാകും.
മൂന്ന് മാസം മുമ്പാണ് പോണ്ടിച്ചേരിയിലെ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications