കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികഹോര്‍മോണ്‍ കൂടുതല്‍;3വയസ്സുകാരന് ശസ്ത്രക്രിയ

  • By Soorya Chandran
Google Oneindia Malayalam News

പോണ്ടിച്ചേരി: ശരീരത്തില്‍ അമിതമായി ലൈംഗിക ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൂന്ന് വയസ്സുകാരന്‍. പ്രശ്‌നം പരിഹരിക്കാന്‍ തലച്ചോറില്‍ ശസ്ത്രക്രിയ. വാര്‍ത്ത പോണ്ടിച്ചേരിയില്‍ നിന്നാണ്.

ഒന്നര വയസ്സുള്ളപ്പോഴാണ് കുട്ടിയില്‍ ലൈംഗിക ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ലൈംഗിക അവയവങ്ങളുടെ അമിത വളര്‍ച്ചയായിരുന്നു പ്രശ്‌നം. കുട്ടിയുടെ ശബ്ദം വലിയ ആളുകളെ പോലെ പരുക്കനായി. മുഖത്ത് മുഖക്കുരുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വഭാവം അക്രമാസക്തമായി. ഇത്രയുമായപ്പോഴാണ് രക്ഷിതാക്കള്‍ ഡോക്ടറെ കാണിച്ചത്.

Pondicherry Map

ജിപ്‌മെറിലെ എന്‍ഡോക്രൈനോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സതീഷ് കമല്‍ നാഥനാണ് കുട്ടിയുടെ പ്രശ്‌നം കണ്ടെത്തിയത്. പിന്നീട് നടത്തിയ തുടര്‍ പരിശോധനയില്‍ തലച്ചോറിലെ ഹൈപ്പോതലാമസില്‍ ചില അസ്വാഭാവിക കോശ വളര്‍ച്ചകള്‍ തിരിച്ചറിഞ്ഞു. ഹോര്‍മോണ്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിലെ ഈ കോശ വളര്‍ച്ചയാണ് കുട്ടിയില്‍ ലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം കൂട്ടിയത്.

തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദനം കുറക്കാന്‍ രണ്ട് വര്‍ഷമായി ചികിത്സ തുടര്‍ന്നു. പത്ത് വര്‍ഷമെങ്കിലും ഈ ചികിത്സ തുടരേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ചെലവേറിയ മരുന്നുകള്‍ വാങ്ങാന്‍ ദിവസക്കൂലിക്കാരായ രക്ഷിതാക്കള്‍ക്ക് നിവൃത്തിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ എന്ന അവസാന വഴി ഡോക്ടര്‍മാര്‍സ്വീകരിച്ചത്.

10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന പ്രശ്‌നമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരിയായ ചികിത്സയോ ശസ്ത്രക്രിയോ നടത്തിയാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാം. പക്ഷേ ചെറു പ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങണം. ഈ രോഗമുള്ള കുട്ടികള്‍ എട്ടോ ഒമ്പതോ വയസ്സാകുമ്പോഴേക്കും ശാരീരികമായി പ്രായപൂര്‍ത്തിയായ മനുഷ്യരാകും.

മൂന്ന് മാസം മുമ്പാണ് പോണ്ടിച്ചേരിയിലെ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

English summary
Doctors conduct brain surgery to treat 3-year-old with excess sex hormones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X