കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടേഴ്സ് ഡേ; ഡോക്ടർമാരുടെ സമർപ്പണത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി,നഴ്സുമാരുമായുള്ള സംവാദം ഇന്ന്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഡോക്ടേഴ്സ് ദിനത്തിൽ കൊവിഡ് കാലത്തെ അവരുടെ സമർപ്പണത്തെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രചോദനം നൽകുന്ന ഡോക്ടർമാരുടെ സമർപ്പിത സേവനത്തിൽ താൻ വളരെയധികം നന്ദിയർപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് അദ്ദേഹം വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ നഴ്സുമായി സംവാദം നടത്തും.

രാവിലെ 10 നാണ് സംവാദം. നാല് ഇന്ത്യൻ നഴ്‌സുമാർ - അനുരാഗ്നത്ത് (ന്യൂസിലാന്റ്), നരേന്ദ്ര സിംഗ് (ഓസ്‌ട്രേലിയ), ഷെർലിമോൾ പുരാവടി (യുകെ), വിപിൻ കൃഷ്ണൻ (ദില്ലിയിലെ എയിംസ്) എന്നിവരുമായുമാണ് രാഹുൽ ഗാന്ധി സംവാദം നടത്തുക. കൊവിഡ് കാലത്തെ അനുഭവങ്ങൾ അവർ രാഹുലുമായി പങ്കുവെയ്ക്കും. ജോലിയ്ക്കിടെ വിപിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം രോഗമുക്തനായി.

06-rahul-latest4-

Recommended Video

cmsvideo
കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

കൊവിഡ് കാലത്ത് നിരവധി വിദഗ്ദരുമായി രാഹുൽ ഗാന്ധി സംവാദം നടത്തിയിരുന്നു. മുൻ ആർബിഐ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ, നോബൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി, ആരോഗ്യ മേഖലയിൽ നിന്നുള്ള വിദഗ്ദൻ ആഷിഷ് ജാ, ജോൺ ഗിയസ്കേ, രാജീവ് ബജാജ്, യുഎസ് മുൻ നയതന്ത്രജ്ഞൻ നിക്കോളാസ് ബേണസ് എന്നിവരുമായെല്ലാം രാഹുൽ ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ട്.

English summary
Doctors day; Rahul gandhi thanks doctors for their dedication during covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X