നവജാതശിശുവിന്റെ വയറ്റില്‍ കുഞ്ഞ്...!!! ഞെട്ടിപ്പിക്കുന്ന പ്രസവം...!! ലോകാത്ഭുതം !!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: വിചിത്രമായ പല പ്രസവങ്ങളുടേയും വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുംബൈ താനെയില്‍ നടന്ന ഈ പ്രസവം അമ്പരിപ്പിക്കുന്നതാണ്. സാധാരണ അമ്മയുടെ വയറ്റിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവാറ് എങ്കില്‍ ഇവിടെ കുഞ്ഞിന്റെ വയറ്റിലാണ് കുഞ്ഞ്. താനെയിലെ യുവതിയുടെ നവജാത ശിശു പിറന്ന് വീണത് വയറ്റില്‍ തന്റെ ഇരട്ടസഹോദരന്റെ മൃതദേഹവുമായാണ്. പൂര്‍ണവളര്‍ച്ച എത്താത്ത ഈ കുഞ്ഞിന് 7സെന്റിമീറ്റര്‍ നീളവും തലച്ചോറും അവയവങ്ങളും ഉണ്ട്. ജീവനുള്ള കുഞ്ഞിന്റെ വയറിന് പിറകിലായാണ് ഈ കുഞ്ഞിന്റെ ശവശരീരം കിടന്നിരുന്നത്.

മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധം എന്താണ്...?? ദിലീപ് പൊലീസിനോട് പറഞ്ഞത്....??

എല്ലാം നാടകം..!! ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവര്‍.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

twin

ലോകത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഇരുന്നൂറ് പ്രസവങ്ങള്‍ മാത്രമാണ് നടന്നിരിക്കുന്നത്. ഇത് അത്യപൂര്‍വ്വ പ്രതിഭാസമാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയില്‍ ഇത്തരമൊരു പ്രസവം ആദ്യത്തെ സംഭവം ആണ്. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്നന്‍സി എന്നാണിത് അറിയപ്പെടുന്നത്. ആരോഗ്യമുള്ള കുഞ്ഞില്‍ നിന്നും ശസ്ത്രക്രിയ വഴി ഇരട്ടക്കുഞ്ഞിന്റെ മൃതദേഹം നീക്കം ചെയ്തിട്ടുണ്ട്. ശേഷം അമ്മയേയും കുഞ്ഞിനേയും വിദഗ്ധ ചികിത്സയ്ക്കായി ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
Boy in Mumbai born with baby inside his stomache.
Please Wait while comments are loading...