പ്രസവ ശേഷം യുവതിയുടെ ഗര്‍ഭാശയത്തില്‍ തുണികഷ്ണം മറന്നു വെച്ചു?
ഭോപ്പാല്‍: സര്‍ക്കാര്‍ ആസുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭാശയത്തില്‍ തുണികഷ്ണം ഉപേക്ഷിച്ചതായി കണ്ടെത്തി.
ഒരു മാസം മുന്‍പ് പ്രസവം കഴിഞ്ഞ യുവതിയെ കലശലായ വയറുവേദനയെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭാശയത്തില്‍ തുണിയുടെ കഷ്ണം കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ തുണികഷ്ണം പുറത്തെടുത്തു. സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച പിഴവ് അംഗീകരിക്കാന്‍ തയ്യാറായില്ല.
തുണിയുടെ അംശം ഗര്‍ഭാശയത്തില്‍ പഴുപ്പ് ഉണ്ടാകുന്നതിനു വരെ കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധമുയര്‍ത്തി.












Click it and Unblock the Notifications