ഓപ്പറേഷനിടെ ഡോക്ടര്‍മാര്‍ ഗര്‍ഭാശയത്തില്‍ തുണിവെച്ചു മറന്നു?
ഗുണ: പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ യുവതിയുടെ ഗര്‍ഭാശയത്തില്‍ തുണിവെച്ചു മറന്നതായി ആരോപണം. മധ്യപ്രദേശിലെ ഗുണയിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. രാധ എന്ന സ്ത്രീയാണ് ഇതേക്കുറിച്ചുള്ള ആരോപണം ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞമാസം സാറ കോളനിയിലെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ പ്രസവം.
തുടര്‍ന്ന് 14ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ ശക്തിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ പ്രൈവറ്റ് ആശുപത്രിയില്‍വെച്ച് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ എന്തോ വസ്തു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ചെറിയ തുണിക്കഷ്ണം പുറത്തെടുക്കുകയും ചെയ്തു.

ഓപ്പറേഷനുശേഷം യുവതിയുടെ വയറുവേദന സുഖംപ്രാപിക്കുകയും ചെയ്തു. സംഭവത്തില്‍ രാധയുടെ ഭര്‍ത്താവ് മഹേന്ദ്ര സിങ് പ്രൈമറി ഹെല്‍ത്ത് സെന്ററിനെതിരെ പരാതി നല്കി. എന്നാല്‍, പരാതിയില്‍ അന്വേഷണം നടത്തിയെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും തെറ്റൊന്നുമില്ലെന്നുമാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്.
അതേസമയം യുവതിയെ രണ്ടാംതവണ ഓപ്പറേഷന് വിധേയയാക്കിയ ഡോ. നിഷ തുണിക്കഷ്ണം കണ്ടെടുത്തെന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. തുണിക്കഷ്ണം കുടുങ്ങിയതിനാല്‍ ഭാവിയില്‍ യുവതി അമ്മയാകാനുളള സാധ്യതയും വിരളമായിരിക്കുകയാണെന്ന് മഹേന്ദ്ര സിങ് പറഞ്ഞു. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇയാള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications