Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു; കേരളത്തിലും പ്രതിഷേധം

Recommended Video

cmsvideo
    രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു

    ദില്ലി: പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം കൂടുതൽ ശക്തമാകുന്നു. സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലച്ച സ്ഥിതിയിലാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടന്നെങ്കിലും സമരം അവസാനിപ്പിക്കിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.

    പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബെംഗളൂരു, ഹൈദരാബാദ്, ദില്ലി , മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഡോക്ടർമാരും പ്രതിഷേധത്തിലാണ്. തിരുവനന്തപുരത്ത് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധം നടത്തി.

    strike

    പശ്ചിമ ബംഗാളിലെ എൻഎസ്ആർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറായ പരിഭോഹോ മുഖര്‍ജിയെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. ഡോക്ടർമാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്നാരോപിച്ചായിരുന്നു രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ടും, പ്രിൻസിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ച് പ്രതിഷേധിച്ചിരുന്നു.

    സർക്കാർ ആശുപത്രികളിൽ ജോലിചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയെന്ന ആവശ്യമാണ് ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്നത്. ബിജെരിയും സിപിഎമ്മും ഡോക്ടർമാരുടെ സമരത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും പ്രതിഷേധത്തിന് വർഗീയ നിറം കൊണ്ടുവരാൻ ശ്രമം നടക്കുന്നതായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+