മരുന്ന് കമ്പനിയുമായി ഒത്തുകളിച്ച് കാന്‍സറിന് വിലകൂടിയ മരുന്ന് നല്കിയ ഡോക്ടര്‍ ദമ്പതികള്‍ അറസ്റ്റിൽ
കുട്ടാക്ക്: കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക കമ്പനിയുടെ വില കൂടിയ മരുന്നുകള്‍ നിര്‍ദേശിച്ചിരുന്ന ഡോക്ടര്‍ ദമ്പതികള്‍ അറസ്റ്റില്‍. ആചാര്യ ഹരിഹര്‍ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ദമ്പതികളെ വെള്ളിയാഴ്ച വിജിലന് ഡയറക്ട്രേറ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുണനിലവാരം കുറവും എന്നാല്‍ ഉയര്‍ന്ന വിലയുമുള്ള മരുന്നകളാണ് ഇവര്‍ കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ദേശിച്ചിരുന്നത്. കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരായ സുരേന്ദ്രനാഥ് സേനാപതി, ഭാര്യ ദീപ്തിറാണി, മരുന്ന് കമ്പനി ഉടമ സുധന്‍സു ദാസ് എന്നയാളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സുധന്‍സു ദാസിനെ അറസ്റ്റ് ചെയ്തത് അഴിമതി വിരുദ്ധ ഡിപാര്‍ട്ട്മെന്റാണ്.

ഡോക്ടര്‍ ദമ്പതികള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ജെബിഎസ്എല്‍ ഫാര്‍മസ്യൂട്ടികല്‍ എന്ന ദാസിന്റെ കമ്പനിയില്‍ നിന്നുമാത്രമാണ് ലഭിച്ചിരുന്നത്. പരസ്പര ധാരണയില്‍ തട്ടിപ്പ് നടത്തി നിധനരായ രോഗികളില്‍ നിന്നും കൊള്ളലാഭം കൊയ്യുകയായിരുന്നു ഇവര്‍.
കാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പദ്ധതി പ്രകാരം മരുന്നുകള്‍ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രത്യേക കമ്പനിയില്‍ നിന്നു മാത്രം ലഭിക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ പണം തികയാതെ വന്ന സാഹചര്യത്തില്‍ ചികിത്സ പകുതിയില്‍ അവസാനിപ്പിക്കുകയാണ് രോഗികള്‍ ചെയ്യുന്നത്. നിലവാരമുള്ള മരുന്നുകള്‍ ആശുപത്രിയില്‍ കെട്ടികിടക്കുന്നതും സര്‍ക്കാരിന് വന്‍ നഷ്ടത്തിന് ഇടയാക്കി.
ജെബിഎസ്എല്‍ കമ്പനിയുടെ പേരിലുള്ള മരുന്നുകള്‍ വാങ്ങാന്‍ രോഗികള്‍ മടികാണിച്ചപ്പോള്‍ സംശയം തോന്നാതിരിക്കാന്‍ വ്യാജ വിലാസമാണ് മരുന്നുകളില്‍ കാണിച്ചിരുന്നത്. ആഗസ്റ്റ് 9ന് അഴിമതി വിരുദ്ധ ഡിപാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ നിന്നും കുട്ടാക്കിലെ മരുന്ന് നിര്‍മ്മാണ യൂണീറ്റില്‍ നിന്നും 3 കോടിയുടെ തട്ടിപ്പിന്റെ രേഖകള്‍ കണ്ടെത്തി. ശനിയാഴ്ചയാണ് കേസ് കോടതി പരിഗണിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications