യുവതിയുടെ വയറ്റില്‍ ഒന്നര കിലോ ആഭരണങ്ങള്‍, പിന്നെ 90 നാണയങ്ങള്‍!!! ഡോക്ടര്‍മാര്‍ അമ്പരന്നു
രാംപുറാത്ത്(പശ്ചിമ ബംഗാള്‍): അബദ്ധത്തില്‍ നാണയങ്ങള്‍ വിഴുങ്ങുന്ന സംഭവങ്ങള്‍ ഒരുപാട് ഉണ്ടാകാറുണ്ട്. പലപ്പോഴും അത് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ഒന്നും വേണ്ടിയും വരാറില്ല. എന്നാല്‍ ഒരാളുടെ വയറ്റില്‍ 90 നാണയങ്ങള്‍ എത്തിയാല്‍ എങ്ങനെയിരിക്കും. അതുകൂടാതെ കുറേ ആഭരണങ്ങളും കൂടി ആയാലോ!
കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് തോന്നിപ്പിക്കുമെങ്കിലും ഇത് അങ്ങനെയല്ല. പശ്ചിമ ബംഗാളില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന വാര്‍ത്ത. 26 വയസ്സുള്ള യുവതിയുടെ വയറ്റില്‍ നിന്നാണ് ഇത്രയും അധികം സാധനങ്ങള്‍ പുറത്തെടുത്തത്.
കള്ളക്കടത്തിനോ മറ്റോ വേണ്ടി ചെയ്തതാണെന്ന് തെറ്റിദ്ധരിക്കണ്ട. മാനസിക പ്രശ്നങ്ങള്‍ ഉളള യുവതിയ്ക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം വീട്ടിലെ സാധനങ്ങള്‍ തന്നെ ആയിരുന്നു ഇവര്‍ ഇടക്കിടെ അകത്താക്കിയിരുന്നത്. മാലകള്‍, വളകള്‍, കമ്മലുകള്‍, മൂക്കുത്തി, പാദസരം, എന്തിനേറെ വാച്ച് വരെ ഇവരുടെ വയറ്റില്‍ ഉണ്ടായിരുന്നു.

വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതാകുന്നത് ഒരു പതിവ് സംഭവം ആയിരുന്നത്രെ. പലതവണ മകളോട് ഇതേ പറ്റി ചോദിച്ചെങ്കിലും കരച്ചിലായിരുന്നു മറുപടി എന്നാണ് യുവതിയുടെ അമ്മ പറയുന്നത്.
കഴിഞ്ഞ രണ്ട് മാസമായി യുവതിയുടെ ആരോഗ്യനില തീരെ തൃപ്തികരമായിരുന്നില്ല. ഒരുപാട് ആശുപത്രികളില്‍ കയറിയിറങ്ങിയതിന് ശേഷം ആണ് ബീര്‍ഭം ജില്ലയിലെ രാംപുറാത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഒരാഴ്ച നീണ്ട പരിശോധനയിലാണ് വയറിനകത്തുള്ള ആഭരണങ്ങളാണ് പ്രശ്നക്കാര്‍ എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. ഒടുവില്‍ ആഭരണങ്ങളും നായണയങ്ങളും എല്ലാം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു.
അഞ്ച് രൂപയുടേയും പത്ത് രൂപയുടേയും ആയി 90 നാണയങ്ങള്‍ ആയിരുന്നു ഇവരുടെ വയറ്റില്‍ ഉണ്ടായിരുന്നത്. ആഭരണങ്ങളില്‍ ഏറേയും ചെമ്പിന്റേയും പിച്ചളയുടേതും ആയിരുന്നു. അപൂര്‍വ്വം ചില സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications