അജിത് ജോഗി 'കോമ'യില്‍; ഇഷ്ടഗാനങ്ങള്‍ കേട്ട് എഴുന്നേല്‍ക്കുമോ? ഡോക്ടര്‍മാര്‍ ചെയ്യുന്നത്
റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച അറിയിച്ചു. 74കാരനായ അദ്ദേഹത്തിന്റെ മിക്ക നാഡികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. ഈ വേളയില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍പ്പിക്കുകയാണ് ഡോക്ടര്‍മാര്‍. ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് ഓഡിയോ തെറാപ്പി.

ഈ മാസം ഒമ്പതിനാണ് ഹൃദയാഘാത്തെ തുടര്‍ന്ന് അജിത് ജോഗിയെ ശ്രീനാരായണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. വളരെ ഗുരുതരാവസ്ഥയിലാണ് അജിത് ജോഗിയുള്ളതെന്ന് ഡോക്ടര്‍ സുനില്‍ ഖേംക പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കുന്നതിന് ഡോക്ടര്‍മാര്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഓഡിയോ തെറാപ്പി നടത്തുന്നത്.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷേ അദ്ദേഹം അതിനോട് പ്രതികരിച്ചേക്കാം. എന്നാല്‍ ഇതുവരെ പ്രതീക്ഷ നല്കുന്ന പ്രതികരണമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം, മൂത്രം എന്നിവയെല്ലാം നിയന്ത്രണവിധേയമാണ്. ജോഗിയുടെ രോഗശമനത്തിന് വേണ്ടി നഴ്സുമാര്‍ കഴിഞ്ഞദിവസം പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥനായ ശേഷമാണ് അജിത് ജോഗി രാഷ്ട്രീയത്തിലെത്തിയത്. മധ്യപ്രദേശിന്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡ്. വേര്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിച്ച ശേഷം ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം. 2000 മുതല്‍ 2003 വരെ അജിത് ജോഗിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഛത്തീസ്ഗഡ് ഭരിച്ചത്. 2016ല്‍ കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സാന്നിധ്യം വീണ്ടും ബിജെപി അധികാരത്തിലെത്താന്‍ ഇടയാക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മൂന്നില്‍ രണ്ട ഭൂരിപക്ഷത്തോടെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications