കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്; സമരത്തിന് ഐക്യദാര്‍ഡ്യവുമായി മമതയുടെ ബന്ധുവായ ഡോക്ടറും രംഗത്ത്, സര്‍ക്കാരിന്റെ സമീപനത്തിന് എതിരെ ഡോ.അബേഷ് ബാനര്‍ജി!!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: നാലാം ദിവസവും കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. അക്രമത്തില്‍ നിന്നുളള സുരക്ഷയാണ് പ്രധാന്യ ആവശ്യം. സര്‍ക്കാര്‍, തങ്ങളോട് നീതി കാട്ടുന്നില്ല എന്നതാണ് അവരുടെ ആക്ഷേപം. സമരം ശക്തമായതോടെ, അനുഭാവവുമായി രംഗത്തു വന്ന ഡോക്ടര്‍മാരിലൊരാള്‍ ശ്രദ്ധേയനായി. മമതാബാനര്‍ജിയുടെ അനന്തരവനായ ഡോ.അഭിഷ് ബാനര്‍ജിയാണ് മമതയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി സമരം നയിച്ചത്.

<strong>സിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചു</strong>സിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചു

കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹദ് ഹക്കിമിന്റെ മകളും ഡോക്ടറുമായ ഷബാഹക്കിം രംഗത്തു വന്നത്. ഫേസ് ബുക്കിലൂടെ അവര്‍ ആവശ്യപ്പെട്ടതും ഡോക്ടര്‍ സമൂഹത്തിനുളള സുരക്ഷയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന് പറയാന്‍ തന്നെ തനിക്ക് ലജ്ഞ തോന്നു എന്നും അവര്‍ കുറിച്ചു.

Kolkata

ഇന്ന്, മമത കൂടുതല്‍ പ്രതിരോധത്തിലായത്് അഭിഷ് രംഗത്തെത്തിയതോടെയാണ്. ബി. ജെ. പിയുടെ ആശയമാണ് ബന്ധുവിന്റെ പ്രതിഷേധത്തിനു പിന്നില്‍ എന്നാണ് മമത പ്രതികരിച്ചത്. അഭിഷാണ് ഇന്ന് കെ. പി. സി ആശുപത്രിയില്‍ ഡോക്ടറുമാരുടെ സമരം നയിച്ചത്്. ഡോക്ടര്‍മാരുടെ സംഘടനയും സര്‍ക്കാരിന്റെ കടുംപിടുത്ത് സമീപനത്തെ വിമര്‍ശ്ശിച്ചു രംഗത്തു വന്നിട്ടുണ്ട്.

ഭവത്തോടുളള പ്രതികരണമായി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധസമരം നടത്തുകയാണ്. അക്രമത്തില്‍ പരിക്കേറ്റ ജൂനിയര്‍ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച രോഗിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഇരുന്നോറോളം വരുന്ന അക്രമാസക്തരായ ജനക്കൂട്ടമാണ് എന്‍.ആര്‍. എസ്. ആശുപത്രിയിലെത്തി അക്രമം നടത്തിയത്. ജൂനിയര്‍ ഡോക്ടറുടെ തലയോട്ടിക്ക് ഗുരുതരമായ പരിക്ക് പറ്റി.

തിങ്കളാഴ്ച നടന്ന അക്രമ സംഭവത്തോടെ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു. കുറ്റക്കാരെ ശിക്ഷിക്കാതെ സര്‍ക്കാര്‍ തങ്ങളോട് ശത്രുതാ പരമായി പെരുമാറുന്നു എന്നാണ് ഡോക്ടറുമാരുടെ പക്ഷം. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും തങ്ങളോട് മോശമായി പെരുമാറുന്നു എന്നും അവര്‍ പറയുന്നു.

English summary
Doctors' strike is the fourth day in Kolkatta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X