Get Updates
Get notified of breaking news, exclusive insights, and must-see stories!

Doctors' Strike LIVE: പശ്ചിമ ബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു

ദില്ലി/തിരുവനന്തപുരം: ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. പശ്ചിംബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയിര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് രാജ്യവ്യാപകമായി ഡോക്ടർമാർ പണി മുടക്കുന്നത്. കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു. ഡോക്ടര്‍മാരുടെ സമരത്തിന്റെ ലൈവ് അപ്ഡേറ്റുകളിലേക്ക്...

doctorstrike

Jun 17, 2019, 6:40 pm IST

ശ്ചിമ ബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. സംസ്ഥാനത്തെ ആരോഗ്യരംഗത്തെയാകെ നിശ്ചലമാക്കി 7 ദിവസമായി തുടർന്നുവന്ന സമരമാണ് പിൻവലിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൊൽക്കത്തയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡോക്ടർമാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു
Jun 17, 2019, 1:28 pm IST

അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഡ്യൂട്ടിയിലുള്ളത് ഒന്നും രണ്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍.
Jun 17, 2019, 1:12 pm IST

രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നിന്ന് വലഞ്ഞ് രോഗികള്‍
Jun 17, 2019, 1:11 pm IST

ഡോക്ടര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ഒപി പ്രവര്‍ത്തനം താറുമാറായി
Jun 17, 2019, 12:28 pm IST

ഭോപ്പാൽ എയിംസിലെ ഡോക്ടർമാർ സമരത്തിൽ
Jun 17, 2019, 12:00 pm IST

പശ്ചിമബംഗാളിൽ ഡോക്ടർമാർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചുള്ള സമരത്തിന് രാജ്യത്തെ 10,000 ഡോക്ടർമാരുടെ പിന്തുണ.
Jun 17, 2019, 11:54 am IST

യുപിയിലെ ഡോക്ടർമാരുടെ സമരത്തിൽ നിന്ന്
Jun 17, 2019, 10:40 am IST

എയിംസിലെ ഡോക്ടർമാരുടെ പ്രതിഷേധം
Jun 17, 2019, 10:19 am IST

എയിംസിലെ റെസിഡന്റ് അസോസിയേഷൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ സമരം ചെയ്യും. പശ്ചിമബംഗാളിൽ ഡോക്ടർമാർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനാണ് സമരം.
Jun 17, 2019, 10:09 am IST

രാജസ്ഥാനിലെ ജയ്പൂരിയ ആശുപത്രിയിൽ നിന്നും
Jun 17, 2019, 10:04 am IST

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച നടക്കും. ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വെച്ചാകും ചര്‍ച്ച. തുറന്ന ചര്‍ച്ച എന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് മമതയുമായുള്ള ചര്‍ച്ച് സമരക്കാര്‍ തയ്യാറായത്.
Jun 17, 2019, 9:52 am IST

ഗുജറാത്തിലെ സഞ്ജയ് റാവു ജനറൽ ആശുപത്രിയിലെ ഓപിയിൽ നിന്നുള്ള ദൃശ്യങ്ങൾ
Jun 17, 2019, 9:48 am IST

പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഐഎംഎ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടർമാർ പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ആർസിസിയെ പണിമുടക്ക് ബാധിച്ചിട്ടില്ല.
Jun 17, 2019, 9:43 am IST

അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാം മേഖലകളിലും പണിമുടക്ക് നടത്തുമെന്നാണ് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ കഴിഞ്ഞ പത്തിന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+