സൈ്വപ്പിംഗ് മെഷീന്‍ വാങ്ങി ഡോക്ടര്‍മാര്‍,ചെക്കും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് പരിശോധന ഫീസ് അടയ്ക്കാം
ദില്ലിയിലും മുംബൈയിലും സ്വതന്ത്രമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരാണ് പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ദില്ലി: നോട്ട് നിരോധനം കൊണ്ട് നിത്യജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കുറവൊന്നുമില്ല. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വരെ ജനങ്ങള്‍ നെട്ടോട്ടമോടുന്നതാണ് നിലവിലെ രാജ്യത്തെ അവസ്ഥ. രോഗികളാണ് നോട്ട് നിരോധനം കാരണം വലഞ്ഞ മറ്റൊരു വിഭാഗം. മരുന്നുകള്‍ വാങ്ങാനും പരിശോധന ഫീസ് അടയ്ക്കാനുമാണ് അവര്‍ ബുദ്ധിമുട്ടുന്നത്.
ചില സ്വകാര്യ ആശുപത്രികളില്‍ ഡെബിറ്റ് കാര്‍ഡും ക്രഡിറ്റ് കാര്‍ഡും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം വീടുകളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരുടെ അടുത്ത് പരിശോധനയ്ക്ക് പോകുന്നവരാണ് നോട്ട് നിരോധനത്തില്‍ ശരിക്കും വെട്ടിലായത്. ഇതിനു പരിഹാരവുമായാണ് ദില്ലിയിലെയും മുംബൈയിലെയും ഡോക്ടമാര്‍ ചെക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഫീസ് അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്കവാറും ഡോക്ടര്‍മാരും സ്വന്തമായി സൈ്വപ്പിംഗ് മെഷീന്‍ വരെ വാങ്ങിവെച്ചിട്ടുണ്ട്.

സൈ്വപ്പ് ചെയ്ത് ഫീസ് അടയ്ക്കൂ
സ്വന്തം വീടുകളിലും ക്ലിനിക്കുകളിലും പരിശോധന നടത്തുന്ന ഡോക്ടര്‍മാരാണ് നോട്ട് നിരോധനത്തില്‍ കുടുങ്ങിപ്പോയത്. രോഗികളെ പരിശോധിച്ചിട്ട് ഫീസ് ലഭിച്ചില്ലെങ്കില്‍ ഡോക്ടര്‍മാരുടെ കഞ്ഞികുടിയും മുട്ടുമെന്ന് പറയേണ്ടതില്ലല്ലോ. തുടര്‍ന്നാണ് ചെക്കായും കാര്‍ഡ് സൈ്വപ്പിംഗിലൂടെയും ഫീസ് വാങ്ങാന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാരും കരുണയുള്ളവരാണേ
നോട്ട് നിരോധനം കാരണം പലരുടെയും കൈയില്‍ പണമില്ല. എന്നാലും തങ്ങളുടെ മുന്നില്‍ വരുന്നവരെ ഫീസില്ലെങ്കിലും പരിശോധിക്കുമെന്നാണ് ദില്ലിയില്‍ മോംഗ മെഡിക്കല്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ വി കെ മോംഗ എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഇളവുകള്‍ നല്‍കി ഡോക്ടര്‍മാര്‍
പണമില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആദ്യം രോഗത്തിനുള്ള ചികിത്സ. ഫീസെല്ലാം അടുത്ത തവണ വരുമ്പോള്‍ ചെക്കായി നല്‍കിയാലും മതിയെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

ആശുപത്രികളെയും ബാധിച്ചു
കറന്‍സി നിരോധനം ആശുപത്രികളെയും ബാധിച്ചെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ചികിത്സയ്‌ക്കെത്തുന്നവരില്‍ 40% വരെ കുറവുണ്ടായെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications