കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?

Google Oneindia Malayalam News

ദില്ലി: ചൈനീസ് സൈന്യം ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ശരി വെക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും... ഇതായിരുന്നു ചൈനീസ് അതിര്‍ത്തി വിഷയത്തില്‍ ഇതുവരെ നിലനിന്നിരുന്ന സാഹചര്യം. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഒട്ടേറെ തവണ ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത, രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി എന്നതാണ്. ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നുവെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രേഖയുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ രേഖ അപ്രത്യക്ഷമായി എന്ന് ന്യൂസ് 18 വാര്‍ത്ത നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ....

രേഖ മുക്കി കേന്ദ്രം

രേഖ മുക്കി കേന്ദ്രം

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കയറി എന്ന് വ്യക്തമാക്കുന്ന രേഖയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ളത്. ചൊവ്വാഴ്ച മുതലാണ് ഈ രേഖ വെബ്‌സൈറ്റില്‍ കണ്ടത്. ഇത് ഉദ്ധരിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രേഖ കാണാനില്ല.

യുആര്‍എല്‍ കനോട്ട് ബി ഫൗണ്ട്

യുആര്‍എല്‍ കനോട്ട് ബി ഫൗണ്ട്

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇപ്പോള്‍ കാണുന്നത് യുആര്‍എല്‍ കനോട്ട് ബി ഫൗണ്ട് എന്നാണ്. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറിയെന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ഔദ്യോഗികമായ സമ്മതിക്കലായിരുന്നു പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റിലെ രേഖ.

രേഖയില്‍ പറയുന്നത്

രേഖയില്‍ പറയുന്നത്

ലഡാക്കിലെ പാങ്കോങ് തടാകത്തോട് ചേര്‍ന്ന മേഖലയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രശ്‌ന പരിഹാരത്തിന് കമാന്റര്‍ തല ചര്‍ച്ചകള്‍ അഞ്ച് തവണ നടന്നു. മെയ് അഞ്ചിന് ശേഷം ചൈനീസ് കൈയ്യേറ്റം വര്‍ധിച്ചുവെന്നും രേഖയില്‍ വിശദീകരിക്കുന്നു.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
ഒട്ടേറെ പ്രദേശങ്ങള്‍ കൈയ്യേറി

ഒട്ടേറെ പ്രദേശങ്ങള്‍ കൈയ്യേറി

കുങ്ഗ്രാങ് നാല, ഗോഗ്ര, പാങ്കോങിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലെല്ലാം മെയ് 17-18 ദിവസങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറി എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖയിലുള്ളത്. നിയന്ത്രണ രേഖയിലെ ചൈനീസ് കൈയ്യേറ്റം എന്ന തലക്കെട്ടിലെ വാട്‌സ് ന്യൂ എന്ന സെക്ഷനിലാണ് ഇക്കാര്യം വിശദീകരിച്ചിരുന്നത്.

എനിക്കറിയില്ല

എനിക്കറിയില്ല

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടലുണ്ടായ ശേഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സൈന്യത്തിന്റെ കൈയ്യേറ്റം സമ്മതിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ രേഖ ഇപ്പോള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. എനിക്കറിയില്ല എന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് ഇതുസംബന്ധിച്ച ചോദ്യത്തിന് എന്‍ഡിടിവിയോട് പ്രതികരിച്ചത്.

എന്തു കൊണ്ട് മോദി കളവ് പറയുന്നു

എന്തു കൊണ്ട് മോദി കളവ് പറയുന്നു

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് തുടക്കം മുതല്‍ പറയുന്ന ഏക നേതാവാണ് രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖ ഉദ്ധരിച്ച് എന്തു കൊണ്ട് മോദി കളവ് പറയുന്നു എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി ഏറ്റവും ഒടുവല്‍ ഉന്നയിച്ചത്.

എല്ലാം പിടിച്ചടക്കുന്നു

എല്ലാം പിടിച്ചടക്കുന്നു

ഇതുവരെ കൈയ്യേറിയ പ്രദേശത്ത് നിന്ന് മടങ്ങാന്‍ ചൈനീസ് സൈന്യം തയ്യാറായിട്ടില്ല. സൈനിക തലത്തില്‍ അഞ്ച് തവണ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നേരത്തെ ഇന്ത്യന്‍ സൈനികര്‍ പട്രോളിങ് നടത്തിയിരുന്ന പ്രദേശവും ഇപ്പോള്‍ ചൈനീസ് സൈന്യം തങ്ങളുടെത് എന്ന് അവകാശപ്പെട്ട് കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

English summary
Document Admitting Chinese Intrusion Into Ladakh in May removed today From Defence Ministry Website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X