കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മന്ത്രാലയ റിപ്പോര്‍ട്ട് അപ്രത്യക്ഷം; ജനാധിപത്യ വിരുദ്ധ പരീക്ഷണമെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ചൈനീസ് സൈന്യം ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കൈയ്യേറിയെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യ വിരുദ്ധമായ പരീക്ഷണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യാദൃശ്ചികമായ സംഭവമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം എപ്പോഴെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴെല്ലാം ഫയലുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. വിജയ് മല്യ വിഷയമാകട്ടെ, റഫാല്‍ വിവാദമാകട്ടെ, ലളിത് മോദി, ചോക്‌സി വിഷയത്തിലുമെല്ലാം ഇതായിരുന്നു അവസ്ഥയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

R

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കയറി എന്ന് വ്യക്തമാക്കുന്ന രേഖയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്നത്. ചൊവ്വാഴ്ച മുതലാണ് ഈ രേഖ വെബ്‌സൈറ്റില്‍ കണ്ടത്. ഇത് ഉദ്ധരിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രേഖ കാണാനില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇപ്പോള്‍ കാണുന്നത് യുആര്‍എല്‍ കനോട്ട് ബി ഫൗണ്ട് എന്നാണ്. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറിയെന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ഔദ്യോഗികമായ സമ്മതിക്കലായിരുന്നു പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റിലെ രേഖ.

ലഡാക്കിലെ പാങ്കോങ് തടാകത്തോട് ചേര്‍ന്ന മേഖലയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രശ്‌ന പരിഹാരത്തിന് കമാന്റര്‍ തല ചര്‍ച്ചകള്‍ അഞ്ച് തവണ നടന്നു. മെയ് അഞ്ചിന് ശേഷം ചൈനീസ് കൈയ്യേറ്റം വര്‍ധിച്ചുവെന്നും രേഖയില്‍ വിശദീകരിക്കുന്നു. കുങ്ഗ്രാങ് നാല, ഗോഗ്ര, പാങ്കോങിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലെല്ലാം മെയ് 17-18 ദിവസങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറി എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രേഖയിലുള്ളത്. നിയന്ത്രണ രേഖയിലെ ചൈനീസ് കൈയ്യേറ്റം എന്ന തലക്കെട്ടിലെ വാട്‌സ് ന്യൂ എന്ന സെക്ഷനിലാണ് ഇക്കാര്യം വിശദീകരിച്ചിരുന്നത്.

English summary
Document disappearing on Chinese Intrusion Into Ladakh; Rahul Gandhi Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X