കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധമന്ത്രി അലസയും ദുർബലയും; നിർമലാ സീതാരാമനെ കടന്നാക്രമിച്ച് ശിവസേന

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രതിരോധമന്ത്രി നിർമലാ സീതാരാമനെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്ന. ദുർബലയും അലസയുമായൊരു പ്രതിരോധമന്ത്രിയാണ് നമുക്കുള്ളതെന്നാണ് സാമ്നയുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. ഇൗദ് ദിനത്തിൽ ഔറംഗസേബ് എന്ന സൈനീകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖപ്രസംഗത്തിലെ വിമർശനം.

nirmala-sitharaman

രാജ്യത്തിന് നേരെ ഉയരുന്ന എല്ലാ വെല്ലുവിളികളും നേരിടാൻ നമ്മൾ തയാറാണെന്നാണ് സൈന്യം പറയുന്നത്.സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. എന്നാൽ സൈന്യത്തെ ഭരിക്കുന്ന നേതൃത്വം ദുർബലമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഇൗ റമദാൻ മാസത്തിൽ ഇന്ത്യൻ ജവാന്മാരെ കൊലപ്പെടുത്താൻ തീവ്രവാദികൾക്ക് ധൈര്യ വരില്ലായിരുന്നു. ഇങ്ങനെയുള്ളൊരു പ്രതിരോധമന്ത്രി രാജ്യത്തിന് ദോഷം ചെയ്യുമെന്നും സാമ്ന ഒാർമപ്പെടുത്തുന്നു.

രാഷ്ട്രീയം ബിസിനസ്സായി കാണുന്നവർക്ക് ഒൗറംഗസേബിന്റെ രക്തസാക്ഷിത്വത്തിന്റെ വിലമനസ്സിലാകുകയില്ല. മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും ഔറംഗസേബിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ട്. ഇന്ത്യയിലെ ഒാരോ മുസ്ലീം കുടുംബത്തിലും ധീരന്മാരായ ഒൗറംഗസേബുമാരുണ്ടാകണമെന്നും മുഖപ്രസംഗം പറയുന്നു.

English summary
Does India have a Defence Minister, wonders Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X