കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ യാദവ വോട്ടില്‍ കണ്ണും നട്ട് ബിജെപി: സമുദായ വോട്ട് കാക്കാനാകാതെ ലാലു പ്രസാദ് യാദവ്!

  • By Desk
Google Oneindia Malayalam News

പറ്റ്‌ന: ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായന്‍ ലാലു പ്രസാദ് യാദവ് ജയിലറയ്ക്കുള്ളിലും ബീഹാര്‍ രാഷ്ട്രീയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പറയുന്നത്. മുന്‍ കാലങ്ങളിലേത് പോലെ ഇത്തവണയും ലാലുവിന് ബീഹാര്‍ രാഷ്ട്രീയത്തില്‍ ആ നിയന്ത്രണാധികാരം ഉണ്ടോ എന്ന ചോദ്യം ബീഹാറിലെ രാഷ്ട്രീയചര്‍ച്ചകളില്‍ ചൂടുപിടിപ്പിച്ചതാണ്. സംസ്ഥാനത്തിന്റെ വോട്ട് വിഹിതത്തിന്റെ 14 ശതമാനം കൈയാളുന്ന യാദവ സമുദായത്തിനെ ചൊല്‍പ്പടിക്ക് നയിച്ച ലാലു പ്രസാദ് യാദവ് 1990 മുതല്‍ ഈ പതിവ് തുടരുന്നതാണ്. രാഷ്ട്രീയ ജനാദള്‍ എന്ന ആര്‍ജെഡിക്ക് വീണ വോട്ടായിരുന്നു ഈ 14 ശതമാനത്തിന്റെതും.

കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹാന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹാന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍

എന്നാല്‍ 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചിത്രം മാറി മറിഞ്ഞു. ലാലുവിനെ തുണച്ച യാദവ വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. യുവാക്കള്‍ ബിജെപിയെ പിന്തുണച്ചു. ഇതേ പ്രവണത ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെടും. ഇത്തവണ ലാലു പ്രധാനമന്ത്രിയാകുമോ എന്നതോ തേജസ്വി യാദവ് അധികാരത്തിലെത്തുമോ എന്നല്ല മറിച്ച് ദില്ലി ആര് ഭരിക്കും എന്നതാണ് വിഷയമെന്നാണ് ഹരിയാനയിലെ യാദവര്‍ പറയുന്നത്.

lalu-prasad-yadav-07


നാല്‍പത് സീറ്റുകളില്‍ ആര്‍ജെഡി 19 സീറ്റുകളിലെ മത്സരിക്കുന്നുള്ളൂ. ഇവയെല്ലാം തന്നെ സുപ്രധാന സീറ്റുകളാണ് താനും. ശരദ് യാദവ് മാധേപുരയിലും ലാലുവുന്റെ മകള്‍ മിസ ഭാരതി പാടലീപുത്രയിലും മത്സരിക്കുന്നുണ്ട്. ബിജെപിയിലെ യാദവ നേതാക്കളായ ദിനേഷ് ചന്ദ്ര യാദവ്,റാം കൃപാല്‍ യാദവ് എന്നിവരോടാണ് ഇരുവരും മത്സരിക്കുന്നത്. ഉജിര്‍പൂരിലും മധുബനിയിലും ആര്‍ജെഡി യാദവരെയല്ല സ്ഥാനാര്‍ത്ഥികളാക്കിയത്. എന്നാല്‍ ഇവിടെയും ബിജെപി യാദവ വോട്ട് ലക്ഷ്യമിട്ട് തന്നെയാണ്. നിത്യാനന്ദ് റായ്,അശോക് യാദവ് എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്. ലാലു പ്രസാദ് യാദവിനോട് സ്വസമുദായം ഇനിയും ആദരവ് കാണിക്കുമോ അതോ 2014 ആവര്‍ത്തിക്കുമോ എന്നറിയാന്‍ 23 വരെ കാത്തിരിക്കണം. യാദവര്‍ പാര്‍ട്ടിക്കല്ല സമുദായവോട്ട് തന്നെ ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷ

English summary
Does Lalu Prasad Yadav still holds supremacy among Yadava voters in Hariyana, BJP sweeps out the 14 percent vote share in previous loksbha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X