Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജവ്യാപകമായി ലൗ ജിഹാദ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; പാർലമെന്റിൽ കേന്ദ്രസർക്കാർ

ദില്ലി; മതപരിവർത്തന നിരോധന നിയമം രാജവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രാഥമികമായി സംസ്ഥാന സർക്കാരുകളുടെ ആശങ്കകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.

marriage

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിന് നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് അഞ്ച് കോൺഗ്രസ് എംിമാരായിരുന്നു ചോദ്യം ഉന്നയിച്ചത്. ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂൾ അനുസരിച്ച് പൊതു ക്രമവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്, അതിനാൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുക, കണ്ടെത്തൽ, രജിസ്ട്രേഷൻ, അന്വേഷണം, വിചാരണ എന്നിവ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം നിലവിലുള്ള നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ലവ് ജിഹാദ് തടയാൻ നിയനിർമ്മാണം നടത്തണമെന്ന ആവശ്യം ഉയര്ഡത്തിയത്. പിന്നാലെ യുപി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിയമം പാസാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+