കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജവ്യാപകമായി ലൗ ജിഹാദ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; പാർലമെന്റിൽ കേന്ദ്രസർക്കാർ

Google Oneindia Malayalam News

ദില്ലി; മതപരിവർത്തന നിരോധന നിയമം രാജവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രാഥമികമായി സംസ്ഥാന സർക്കാരുകളുടെ ആശങ്കകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.

marriage

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിന് നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് അഞ്ച് കോൺഗ്രസ് എംിമാരായിരുന്നു ചോദ്യം ഉന്നയിച്ചത്. ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂൾ അനുസരിച്ച് പൊതു ക്രമവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്, അതിനാൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുക, കണ്ടെത്തൽ, രജിസ്ട്രേഷൻ, അന്വേഷണം, വിചാരണ എന്നിവ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം നിലവിലുള്ള നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ലവ് ജിഹാദ് തടയാൻ നിയനിർമ്മാണം നടത്തണമെന്ന ആവശ്യം ഉയര്ഡത്തിയത്. പിന്നാലെ യുപി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിയമം പാസാക്കിയിരുന്നു.

30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി

അവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്: ഹരീഷ് വാസുദേവന്അവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്: ഹരീഷ് വാസുദേവന്

പൗരത്വ നിയമ ഭേദഗതി: നടപ്പിലാക്കുന്നത് വൈകും, ആഭ്യന്തരമന്ത്രാലയത്തിന് സമയം നീട്ടി നല്‍കിപൗരത്വ നിയമ ഭേദഗതി: നടപ്പിലാക്കുന്നത് വൈകും, ആഭ്യന്തരമന്ത്രാലയത്തിന് സമയം നീട്ടി നല്‍കി

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തുംനിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
does not intend to enforce Love jihad law nationwide; Central Government in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X