കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറില്‍ വീണ നായയ്ക്ക് മൃഗസ്‌നേഹികള്‍ രക്ഷകരായി

Google Oneindia Malayalam News

ജയ്പൂര്‍ : ടാറില്‍ വീണുപോയ തെരുവുനായയ്ക്ക് മൃഗസ്‌നേഹികള്‍ രക്ഷകരായി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. അനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പായ അനിമല്‍ എയ്ഡ് അണ്‍ലിമിറ്റഡ് അംഗങ്ങളാണ് തെരുവുനായയ്ക്ക് തുണയായത്.

നാല് മണിക്കൂറോളം സമയം ചിലവഴിച്ച് അഞ്ചുമാസം പ്രായമുളള നായയെ ഇവര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ടാറില്‍ വീണ നായയെ ആദ്യം കണ്ടത് ഒരു വഴിയാത്രക്കാരനായിരുന്നു. അയാളാണ് സംഘടനയെ വിവരം അറിയിച്ചത്. ശരീരം മുഴുവന്‍ ടാര്‍ ഒട്ടിപ്പിടിച്ചതിനാല്‍ അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു നായ. സസ്യ എണ്ണ ഉപയോഗിച്ച് ശരീരം മുഴുവന്‍ കഴുകിയാണ് ഇവര്‍ നായയെ പൂര്‍വ്വസ്ഥിതിയിലെത്തിച്ചത്. തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കി.

tardog

ഇപ്പോള്‍ അനിമല്‍ എയ്ഡ് അണ്‍ലിമിറ്റഡിന്റെ പ്രത്യേക പരിചരണത്തില്‍ സുഖം പ്രാപിച്ചുവരികയാണ് നായ. നായയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കം ചെയ്യുന്ന വീഡിയോ ഇവര്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2,865,291 പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു.

<center><iframe width="100%" height="450" src="//www.youtube.com/embed/25Jo-DPfYWg" frameborder="0" allowfullscreen></iframe></center>

English summary
a stray dog saved from tar pool in Udaipur. Tar that leaked from a container, solidified around the animal after it fell in.&#13; Animal Aid Unlimited rescued the dog with vegetabe oil. They posted the video in you tube and that has become a hit there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X