Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപന്തലില്‍ പെണ്ണിനെ ചുമന്ന് എത്തിച്ചത് വളര്‍ത്തുനായ

ധര്‍മപുരി: നായപുറത്ത് കേറി അങ്ങനെ കല്യാണ പെണ്ണും എത്തി. തെരുവുനായ്ക്കളുടെ ശല്യം കൊണ്ട് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് നായ യജമാനന്റെ മകളെയും വഹിച്ചു കൊണ്ട് കല്യാണപന്തലില്‍ എത്തിയത്.

ധര്‍മപുരി സ്വദേശി തങ്കവേലിന്റെ ഓമന നായയാണ് ഇങ്ങനെയൊരു കാഴ്ച സമ്മാനിച്ചത്. ആനപ്പുറത്തും, കുതിരപ്പുറത്തുമൊക്കെ പെണ്ണും ചെക്കനെയും എതിരേറ്റ് കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തവണ പെണ്ണിനെ കുഞ്ഞു രഥത്തില്‍ ഇരുത്തി ആനയിച്ച് കൊണ്ടുവന്നത് നായയാണ്.

dog

സഹോദരന്‍ പെണ്ണിനെ കൈപിടിച്ച് കല്യാണ മണ്ഡപത്തില്‍ എത്തിക്കേണ്ട കര്‍മമാണ് നായ ചെയ്തത്. കുഞ്ഞു രഥം വലിക്കാന്‍ മണി എന്ന നായയെ നാട്ടുകാരും സഹായിച്ചു. അങ്ങനെ വ്യത്യസ്തമായൊരു കല്യാണ ചടങ്ങിന് നാട്ടുകാരും സാക്ഷിയായി. വഴിയൊന്നും മണിക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നില്ലെന്നാണ് പറയുന്നത്.

കൃത്യമായി കല്യാണ പന്തലില്‍ പെണ്ണിനെ എത്തിച്ചു. അഞ്ചു വര്‍ഷമായി തങ്കവേലിനൊപ്പം മണി എന്ന നായ ഉണ്ട്. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ഈ നായയെ തങ്കവേല്‍ വളര്‍ത്തിയത്. മണിക്കും തങ്കവേലിനെ വലിയ ഇഷ്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+