നായയെ മോചിപ്പിക്കാനായി ഉടമ നൽകിയ തുക എത്രയെന്നോ..!!! ദുരൂഹത നിറഞ്ഞ കടത്തൽ കഥ...
ഫോണിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉടമ നായയെ അന്വേഷിച്ച് പോയത്. എന്നാൽ എത്ര പണം നൽകിയാണ് നായയെ മോചിപ്പിച്ചതെന്ന് വ്യക്തമാക്കാൻ ഇയാൾ തയ്യാറായില്ല.
ഗുഡ്ഗാവ്: പണക്കാരുടെ വീട്ടില്‍ കാണുന്ന മുന്തിയ ഇനത്തില്‍പ്പെട്ട പട്ടികള്‍ വീടിന് കാവലിനായി മാത്രമല്ല, അവരുടെ സ്റ്റാറ്റസിന്‌റെ അടയാളം കൂടിയാണ്. ലക്ഷങ്ങളാണ് ഈ പട്ടികള്‍ക്ക് വില വരുന്നത്. ഗുഡ്ഗാവില്‍ താമസിക്കുന്ന ഷെയ്‌ലന്‍ ചൗളയുടെ വീട്ടിവെ അരുമ മൃഗത്തെ കാണാതായി. ഏതാനും ദിവസത്തിന് ശേഷം പട്ടിയെ തിരികെ ലഭിച്ചു. എന്നാല്‍ എത്ര ലക്ഷം രൂപ നല്‍കിയാണ് പട്ടിയെ മോചിപ്പിച്ചതെന്ന് വ്യക്തമാക്കാന്‍ ഷെയ്‌ലനും ഭാര്യ സുപ്രിയയും തയ്യാറായില്ല.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ഷെയ്‌ലന്‌റെ വീട്ടില്‍ നിന്ന് കാണാതായത്. നായയെ കണ്ട് പിടിച്ച് നല്‍കുന്നവര്‍ക്ക് 20,000 രൂപ ഇനാം പ്രഖ്യാപിച്ചു. കൂടാതെ ഹൗസിംഗ് കോളനി മുഴുവന്‍ നായയെ കാണാനില്ലെന്ന് കാണിച്ച് പരസ്യവും പതിച്ചു. ഇതിനിടെയാണ് ഉടമയ്ക്ക് ഒരു ഫോണ്‍ വരുന്നത്.

നായ തങ്ങളുടെ കൈവശം ഉണ്ടെന്നും പറയുന്ന സ്ഥലത്ത് പണവുമായി വന്നാല്‍ നായയെ തിരികെ തരാമെന്നുമാണ് ഫോണില്‍ ഒരാള്‍ പറഞ്ഞത്. എത്ര പണം നൽകിയും നായയെ മോചിപ്പിക്കാന്‍ ഉടമകള്‍ തയ്യാറായിരുന്നു. ഫോണിലൂടെ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അവര്‍ഒരു ഒഴിഞ്ഞ വീടിന് അടുത്തെത്തി. വീടിന് അകത്ത് നായ ചുരുണ്ട് കൂടി കിടക്കുന്നുണ്ടായിരുന്നു. അയല്‍വാസികളോട് അന്വേഷിച്ചപ്പോള്‍ 2 മാസമായി ആ വീട് ഒഴിഞ്ഞ് കിടക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്.
ഫോണിലൂടെ ആവശ്യപ്പെട്ട പണം നല്‍കിയാണ് നായയെ മോചിപ്പിച്ചതെന്ന് ഉടമസ്ഥര്‍ സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ ഈ തുക എത്രയാണെന്ന് പറയാന്‍ അവര്‍ തയ്യാറായില്ല.












Click it and Unblock the Notifications