മുംബൈ നഗരത്തില്‍ രാത്രിയിറങ്ങിയ പുലിയെ നായ തുരത്തുന്ന വീഡിയോ വൈറല്‍
മുംബൈ: പുലിക്കു മുന്നില്‍ നായ ഒന്നുമല്ലെന്ന രീതിയില്‍ പലപ്പോഴും താരതമ്യം നടത്താറുണ്ട്. രാഷ്ട്രീയ ചര്‍ച്ചകകള്‍ക്കിടയിലും മറ്റും ഇക്കാര്യം പറയുന്നതും സാധാരണമാണ്. എന്നാല്‍ മുംബൈ നഗരത്തില്‍ രാത്രിയിലിറങ്ങിയ ഒരു പുലിയെ നായ ഓടിക്കുന്ന രംഗം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സിസിടിവിയില്‍ പതിഞ്ഞ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
മുംബൈക്കടുത്തുള്ള ഗൊരെഗാവിലെ ഗിരികുഞ്ജ് ഹൗസിങ് സൗസൈറ്റിലെ പാര്‍ക്കിങ് ഏരിയയിലാണ് പുലി പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ഒട്ടേറെ പുലികള്‍ ഈ പ്രദേശത്ത് കാണപ്പെട്ടിരുന്നു. ഇത്തരത്തില്‍ കാറുകള്‍ക്കിടയിലൂടെ നടന്നുവരുന്ന ഒരു പുലിയെ നായ ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. നായയും പുലിയും അടികൂടുന്നതും പിന്നീട് പുലി ഓടുന്നതും കാണാം.

കൂടുതല്‍ നായകളെത്തിയതോടെ പുലി പിന്തിരിഞ്ഞ് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നായകളുടെ ആധിക്യമാണ് പ്രദേശത്തേക്ക് പുലികളെ ക്ഷണിച്ചുവരുത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നായകള്‍ തന്നെ പുലിയെ ഓടിച്ചത് അത്ഭുതകരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പുലികളെ ഈ പ്രദേശത്ത് തുടര്‍ച്ചയായി കാണുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അതേസമയം, പ്രദേശിത്ത് സ്ഥിരമായി പട്രോളിങ് നടത്താറുണ്ടെന്നും പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications