കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോക്‌ലയില്‍ ഇന്ത്യ ചൈന സംഘര്‍ഷം; ഇന്ത്യ ഏത് വെല്ലുവിളി ഏറ്റെടുക്കാനും സജ്ജമെന്ന് എയര്‍ഫോഴ്‌സ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവ.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവ. ഇന്ത്യയും ചൈനയും ദോക്‌ലയില്‍ സംഘര്‍ഷത്തിനോടടുത്ത പശ്ചാത്തലത്തില്‍ കൂടിയാണ് എയര്‍ ചീഫ് മാര്‍ഷലിന്റെ പരാമര്‍ശം. ഇന്ത്യന്‍ ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി ഇന്ത്യ ചൈന സൈന്യം മുഖാമുഖം നില്‍ക്കുകയാണ്.

ബെംഗളുരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പെസ് മെഡിസിന്‍ അമ്പത്തിയാറാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. രാവും പകലും യുദ്ധം ചെയ്യാവുന്ന തരത്തില്‍ എയര്‍ഫോഴ്‌സ് മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

india-china-flag-10-1499654079-26-1503719032.jpg -Properties

പെട്ടെന്ന് യുദ്ധ സന്നദ്ധരാവുക, ശത്രുരാജ്യങ്ങളെ നിരന്തരം നിരീക്ഷിക്കുക, യുദ്ധമേഖലയില്‍ അതിവേഗം ആക്രമണം നടത്തുക തുടങ്ങി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ലോകോത്തര നിലവാരമുള്ള യുദ്ധവിമാനങ്ങള്‍, അതിവിദഗ്ധരായ സൈനകര്‍ തുടങ്ങിയവ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ പ്രത്യേകതയാണ്.
English summary
Dokalam standoff: Prepared to tackle all contingencies, says Air Force chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X