കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ലാം ഇഫക്ട്! ചൈനീസ് അതിര്‍ത്തിയില്‍‌ ഉടന്‍ റോഡ് നിര്‍മാണം, ഇത് ചൈനയ്ക്കുള്ള ഇന്ത്യയുടെ മറുപടി!

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ എളുപ്പം പൂര്‍ത്തീകരിക്കാനുമാണ് നീക്കം.

Google Oneindia Malayalam News

ദില്ലി: ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തോടെ ചൈനീസ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഇന്ത്യ. ഡോക്ലാമിന് സമീപത്ത് ചൈനീസ് സൈന്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായി ദ്രുതഗതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ഡോക്ലാം തര്‍ക്കം പരിഹരിക്കപ്പെട്ടതിന് പിന്നാലെ തന്നെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രതിരോധ മന്ത്രാലയം നീക്കങ്ങള്‍ നടത്തിയിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ എളുപ്പം പൂര്‍ത്തീകരിക്കാനുമാണ് നീക്കം.

ഉത്തരാഖണ്ഡിലെ നാല് പ്രധാന ചുരങ്ങള്‍ തിരിച്ചറിഞ്ഞ് 2020നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും ഇതിന്‍രെ ഭാഗമായി നീക്കം നടത്തും നിതി, ലിപുലേഖ്, താങ്ക്ല, താങ്ക്ചോക് ല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ചുരങ്ങളുടെ നിര്‍മാണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍മി കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ധാരണയായതെന്നും ചൈന ഡോക് ലാമിലെ സുപ്രധാന സ്ഥലങ്ങളില്‍ റോ‍ഡ് നിര്‍മിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം നിര്‍ണായകമായിരിക്കുമെന്നും നിരീക്ഷണമുണ്ട്.

india-china-

ചൈന ഡോക്ലാമില്‍ റോഡ് നിര്‍മാണം തുടരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൈന റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതിനായി 500 ഓളം സൈനികര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ റോഡ് നിര്‍മാണം തടസ്സപ്പെടുത്താനോ ഇന്ത്യ മുതിര്‍ന്നിരുന്നില്ല.

English summary
Amid reports of Chinese infrastructure expansion near Doklam, the Indian government is learnt to have taken steps to boost the connectivity along in the border areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X