രാധേ മായ്‌ക്കെതിരെ നടിയുടെ പരാതി... എന്തിനെന്നോ?
മുംബൈ: രാധേ മാ വലിയ വിവാദത്തിലാണ് പെട്ടിരിയ്ക്കുന്നത്. ഓരോ ദിവസവും രാധേ മായെ സംബന്ധിച്ച് പുതിയ പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.
ഇപ്പോഴിതാ ബോളിവുഡ് നടിയും രാധേ മായ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നു. ഇവര്‍ രാധേ മായുടെ ഭക്തയായിരുന്നു എന്നതാണ് അതിലും രസകരം.

ബോളിവുഡ് നടിയും സീരിയല്‍ താരവും ആയ ഡോളി ബിന്ദ്രയാണ് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിയ്ക്കുന്നത്. തനിയ്ക്ക് രാധേ മായുടെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നാണ് ബിന്ദ്ര പറയുന്നത്.
ബിഗ് ബോസ്സിലൂടെ പ്രശസ്തി നേടിയ താരമാണ് ഡോളി ബിന്ദ്ര. ഇവര്‍ രാധേ മായുടെ കടുത്ത ആരാധികയും ആയിരുന്നു. എന്നാല്‍ കുറച്ച് കാലമായി ആ ബന്ധം അവസാനിപ്പിച്ചിരിയ്ക്കുകയാണ്.

ഫോണിലൂടെ യാണ് വധഭീഷണിയെന്ന് ഡോളി ബിന്ദ്ര പറയുന്നു. രാധേ മാ, എംഎം ഗുപ്ത, ആശ്രമത്തിലെ ഭക്തര്‍ തുടങ്ങിയവരെയാണ് തനിയ്ക്ക് സംശയമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങളില്‍ പലരും രാധേ മായുടെ ആരാധകരാണെന്നാണ് പറയപ്പെടുന്നത്. എങ്കിലും പരസ്യമായി പിന്തുണയ്ക്കാന്‍ അധികം ആരും എത്തിയിരുന്നില്ല.












Click it and Unblock the Notifications