കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...

2017ൽ എയർഇന്ത്യ വിമാനങ്ങളിൽ 581 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സർവ്വീസുകളിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിലേറെ സാങ്കേതിക തകരാറുകൾ. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിമാനങ്ങളിലാണ് പകുതിയിലേറെയും സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തത്.

ക്രിസ്മസിനും അവർ തിരിച്ചെത്തിയില്ല; തിരുപ്പിറവി ദിനത്തിലും കണ്ണീരൊഴിയാതെ തീരഗ്രാമങ്ങൾ...ക്രിസ്മസിനും അവർ തിരിച്ചെത്തിയില്ല; തിരുപ്പിറവി ദിനത്തിലും കണ്ണീരൊഴിയാതെ തീരഗ്രാമങ്ങൾ...

റഫീല, സോണിയ, അജ്മല, ഫിറോസ് ഖാൻ... കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരുടെ ചിത്രങ്ങൾ പുറത്ത്... റഫീല, സോണിയ, അജ്മല, ഫിറോസ് ഖാൻ... കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരുടെ ചിത്രങ്ങൾ പുറത്ത്...

കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നത്. 2017ൽ എയർഇന്ത്യ വിമാനങ്ങളിൽ 581 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യ തന്നെ...

എയർ ഇന്ത്യ തന്നെ...

ഏറ്റവും കൂടുതൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്ത വിമാനക്കമ്പനികളിൽ എയർഇന്ത്യ തന്നെയാണ് മുന്നിലുള്ളത്. എയർ ഇന്ത്യ വിമാനങ്ങളിൽ ഈ വർഷം 581 സാങ്കേതിക തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബോയിങ്, എയർബസ് വിഭാഗങ്ങളിലുൾപ്പെടെ സംഭവിച്ച സാങ്കേതിക തകരാറുകളാണ് ഇവയെല്ലാം.

സ്പൈസ് ജെറ്റ്...

സ്പൈസ് ജെറ്റ്...

രാജ്യത്തെ മുൻനിര ആഭ്യന്തര വിമാന സർവ്വീസുകളിലൊന്നായ സ്പൈസ് ജെറ്റാണ് പട്ടികയിൽ രണ്ടാമതുള്ളത്. സ്പൈസ് ജെറ്റിന്റെ ബോയിങ്, ബോംബേഡിയർ ക്യു400 വിമാനങ്ങളിൽ ഈ വർഷം 259 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ജെറ്റും ഇൻഡിഗോയും...

ജെറ്റും ഇൻഡിഗോയും...

സ്പൈസ് ജെറ്റിന് പിറകിൽ ജെറ്റ് എയർവേയ്സും, ഇൻഡിഗോയുമാണ് പട്ടികയിലുള്ളത്. ജെറ്റ് എയർവേയ്സിന്റെ ബോയിങ്, എയർബസ്, എടിആർ വിമാനങ്ങളിൽ ഈ വർഷം 80 തവണയും, ഇൻഡിഗോ വിമാനങ്ങളിൽ 37 തവണയുമാണ് സാങ്കേതിക തകരാറുൾ സംഭവിച്ചത്.

എയർ ഏഷ്യ...

എയർ ഏഷ്യ...

എയർ ഏഷ്യയുടെ വിമാനങ്ങളിൽ 13 തവണയും, ഗോ എയർ വിമാനങ്ങളിൽ 17 തവണയും വിസ്താരയുടെ വിമാനങ്ങളിൽ മൂന്നു തവണയും ഈ വർഷം സാങ്കേതിക തകരാറുകൾ സംഭവിച്ചുവെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

എയർ ഇന്ത്യ...

എയർ ഇന്ത്യ...

ഏറ്റവും കൂടുതൽ തകരാറുകൾ സംഭവിച്ചതും, അതേസമയം ഏറ്റവും കൂടുതൽ വിമാനങ്ങളുള്ളതും എയർഇന്ത്യയ്ക്കാണ്. ആകെ 155 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്ക് വേണ്ടി സർവ്വീസ് നടത്തുന്നത്. 150 വിമാനങ്ങളുമായി ഇൻഡിഗോയാണ് തൊട്ടുപിന്നിൽ. ജെറ്റ് എയർവേയ്സിന് 115 വിമാനങ്ങളുണ്ട്. സ്പൈസ് ജെറ്റിന് 57ഉം, ഗോ എയറിന് 32ഉം, എയർ ഏഷ്യക്ക് 13ഉം വിസ്താരയ്ക്ക് വേണ്ടി 17ഉം വിമാനങ്ങളാണ് ആഭ്യന്തര സർവ്വീസ് നടത്തുന്നത്.

കുറവെന്ന്...

കുറവെന്ന്...

വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിൽ ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ കുറവുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പക്ഷേ ഇൻഡിഗോയുടെ സാങ്കേതിക തകരാറുകൾ മാത്രം ഇത്തവണ വർദ്ധിച്ചു. കഴിഞ്ഞ വർഷം വെറും 24 തവണ മാത്രമാണ് ഇൻഡിഗോ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

English summary
domestic airlines techical snags in 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X