Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടമയുടെ അഞ്ച് ലക്ഷം രൂപയുമായി വീട്ടുജോലിക്കാര്‍ മുങ്ങി

ഗുഡ്ഗാവ്: വീട്ടുടമയുടെ 5 ലക്ഷരൂപയുമായി വീട്ടുജോലിക്കാര്‍ സ്ഥലംവിട്ടതായി പരാതി. ഹരിയാണയിലെ ഗുഡ്ഗാവിനടുത്ത് പട്ടൗഡിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് മൊറാദാബാദ് സ്വദേശികളായ ധന്‍വീര്‍, രജത് എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പഴം പച്ചക്കറി കച്ചവടക്കാരനായ പവന്‍ കുമാറിന്റെ വീട്ടുജോലിക്കാരായിരുന്നു ഇവര്‍. ഏറെ വിശ്വസിച്ച ഇവരെ ബിസിനസ് പണം കൈകാര്യം ചെയ്യുന്നതിനുപോലും ഒപ്പം കൂട്ടിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, പവന്‍ കുമാറിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി ഇരുവരും കൈയ്യില്‍ വന്ന അഞ്ചുലക്ഷവുമായി മുങ്ങുകയായിരുന്നു.

money

ജോലിക്കാരെ നിയമിക്കുന്നതിന് മുന്‍പ് ഇവര്‍ എത്തരക്കാരാണെന്നകാര്യം പവന്‍ കുമാര്‍ പരിശോധിച്ചിരുന്നില്ല. തുടക്കത്തില്‍ മുതലാളിയുടെ വിശ്വാസം പിടിച്ചുപറ്റിയ ജോലിക്കാര്‍ അവസരം വന്നപ്പോള്‍ പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഗുഡ്ഗാവ് സിറ്റിയില്‍ വീട്ടുജോലിക്കാരാല്‍ പറ്റിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു.

വിശ്വാസ്യതയുള്ള ജോലിക്കാരെ കണ്ടെത്തുക ഇവിടെ പ്രയാസമാണ്. ഏതാണ്ട് 170 ഓളം ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഏജന്‍സികളിലൂടെ വരുന്നവര്‍ക്കും വിശ്വാസ്യത തെളിയിക്കാന്‍ കഴിയുന്നില്ല. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന കുടുംബങ്ങള്‍ ഏറെയുള്ളതിനാല്‍ വീട്ടുജോലിക്കാരെ ഏറെ ആശ്രയിക്കുന്നുണ്ട് ഗുഡ്ഗാവ് നഗരവാസികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+