കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍: രാജ്യത്ത് ഗാര്‍ഹിക പീഡനം വര്‍ധിച്ചു; പരാതികള്‍ ഇരട്ടിക്കുന്നുവെന്ന് വനിത കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വ്യാപിച്ചതിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 2069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് രാജ്യത്ത് 53 പേര്‍ മരണപ്പെടുകയും ചെയ്തു.കഴിഞ്ഞ 14 മണിക്കൂറിനിടെ 235 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഈ ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് ഗാര്‍ഹിക പീഡന പരാതികള്‍ കൂടിയെന്ന് ദേശീയ വനിത കമ്മീഷന്‍. മെയിലുകളിലൂടെയാണ് പരാതികള്‍ കൂടുതലും ലഭിക്കുന്നതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.മാര്‍ച്ച് ആദ്യവാരം രണ്ട് മുതല്‍ എട്ട് വരെയുള്ള തിയ്യതികളില്‍ 116 പരാതികളാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ അതായത് മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള കാലയളവില്‍ 257 പരാതികളാണ് ലഭിച്ചതെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കുന്നു.

വനിത കമ്മീഷന്‍

വനിത കമ്മീഷന്‍

മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 1 വരെ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന് 69 പരാതികളാണ് ലഭിച്ചത്. ദിനം പ്രതി ഇത് വര്‍ധിച്ചു വരികയാണ്. എനിക്ക് നേരിട്ട് ഇമെയില്‍ മുഖാന്തരമാണ് പരാതികള്‍ ലഭിക്കുന്നത്. എല്ലാ ദിവസവും ഒന്നും രണ്ടും പരാതികളാണ് ലഭിക്കുന്നത്. എനിക്ക് ലഭിച്ച ഒരു പരാതിയില്‍ പറയുന്നത് ഒരു സ്ത്രീക്ക് അവളുടെ വീട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അവരുടെ ഭര്‍ത്താവ് അവരെ നിരന്തരം ഉപദ്രവിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലയളവ് വരെ അവര്‍ക്ക് ഒരു ഹോട്ടലില്‍ അഭയം ലഭിക്കാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രേഖ ശര്‍മ പറഞ്ഞു.

പരാതി

പരാതി

ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരത്തിലുള്ള നിരവധി പരാതികളാണ് വനിത കമ്മീഷന് മുന്നില്‍ ലഭിച്ചത്. സ്ത്രീകള്‍ക്ക് പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുന്നില്ല. കാരണം ഇപ്പോഴത്തെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്യുമ്പോള്‍ സ്ത്രീക്ക് പിന്നീട് വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കുമെന്ന് അവര്‍ ഭയക്കുകയാണെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി. നേരത്തെ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം വീടുകളില്‍ പോകാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെയല്ലെയെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.

 സംവിധാനങ്ങള്‍

സംവിധാനങ്ങള്‍

നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ വനിത കമ്മീഷന്‍ ഓഫീസുകളിലെത്തിയും പോസ്റ്റല്‍ വഴിയും, ഫോണ്‍ വഴിയും ഓണ്‍ലൈന്‍ പരാതി രജിസ്‌ട്രേഷനിലൂടേയും ഇമെയില്‍ വഴിയും സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ കഴിയുമായിരുന്നു, എന്നാല്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഇമെയിലോ ഓണ്‍ലൈന്‍ വഴിയോ മാത്രമെ പരാതി നല്‍കാന്‍ കഴിയുകയുള്ളൂവെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.

 റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

വനിത കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ 69 ഗാര്‍ഹിക പീഡന പരാതികളും 77 ജീവിക്കാനുള്ള അവകാശം സംബന്ധിച്ചുള്ള പരാതിയും 15 വിവാഹിതരായ സ്ത്രീകളെ ഉപദ്രവിച്ച പരാതിയും 2 സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മരണപ്പെട്ടത്, 13 ലൈംഗികാതിക്രമണ പരാതി തുടങ്ങിയവയാണ് ലഭിച്ചത്.

സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. 90 പരാതികളാണ് അവിടെ നിന്നും ലഭിച്ചത്. കൂടാതെ ദില്ലിയില്‍ നിന്നും 37 പരാതികള്‍, ബീഹാറില്‍ നിന്നും 18 പരാതികള്‍ മധ്യപ്രദേശില്‍ നിന്നും 11 ഉം മഹാരാഷ്ട്രയില്‍ നിന്നും 18 പരാതികളുമാണ് ലഭിച്ചത്.

English summary
Domestic violence, abuse complaints rise in coronavirus lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X