ഗാര്‍ഹിക പീഡനക്കേസ്; ലിയാണ്ടര്‍ പേസ് കുറ്റക്കാരനെന്ന് കോടതി, ജീവനാംശം നല്‍കണം
മുംബൈ: ലിയാണ്ടര്‍ പേസിന് ഗാര്‍ഹിക പീഡനക്കേസില്‍ തിരിച്ചടി. മുന്‍ പങ്കാളി റിയ പിള്ളക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയെന്ന കേസില്‍ ലിയാണ്ടര്‍ പേസ് കുറ്റക്കാരനാണെന്ന് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു. 2014 ലാണ് മോഡലും നടിയുമായ റിയ, പേസ് ഗാര്‍ഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. 50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് റിയ മാറുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഗാര്‍ഹിക പീഡനം തെളിഞ്ഞതായും എന്നാല്‍ തുടര്‍ന്നും ഒന്നിച്ചു താമസിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പേസിന്റെ ടെന്നിസ് കരിയര്‍ ഏകദേശം അവസാനിച്ചതായും അതിനാല്‍ റിയക്ക് ജീവിത ചെലവ് നല്‍കുന്നതിനൊപ്പം അദ്ദേഹത്തോട് വാടക വീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ സിങ് രജ്പുത്ത് ഈ മാസമാദ്യം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് ലഭ്യമായത്. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് ല്‍ റിയ പിള്ള കേസ് ഫയല്‍ ചെയ്തത്. എട്ടു വര്‍ഷമായി പേസുമൊത്ത് ഒന്നിച്ചു താമസിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. വാക്ക് കൊണ്ടും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നും ഇത് വലിയ മാനസിക സംഘര്‍ഷത്തിന് വഴിവെച്ചുവെന്നും റിയ പരാതിയില്‍ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ പേസ് നിലവില്‍ മുംബൈയിലാണ് താമസം. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍രത്ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നല്കി പേസിനെ രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് നേടിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ മകളായ റിയ പിള്ള, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 2005 മുതല്‍ ഇരുവരും ലിവ്-ഇന്‍ ടുഗെദര്‍ ബന്ധത്തിലായിരുന്നു. മകളുടെ ജനനശേഷം ഇരുവരും ബാന്ദ്രയിലേക്ക് താമസം മാറി.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications