Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ വെച്ച് രോഗിയ്ക്ക് പീഡ‍നം: വാർഡ് ബോയിയും ഹോം ഗാർഡും അറസ്റ്റിൽ

ഹൈദരാബാദ്: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രപ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനത്തിനിരയായി ആശുപത്രിയിലെത്തിയ വനിതയാണ് വെച്ച് പീഡിപ്പിക്കപ്പെട്ടത്. വാര്‍ഡ‍് ബോയിയാണ് സംഭവത്തിന് പിന്നില്‍. ഒസ്മാനിയ ആശുപത്രിയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. എന്നാല്‍ ശനിയാഴ്ച വാര്‍ഡ് ബോയ് അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്നാല്‍ കുറ്റാരോപിതനായ വാർ‍ഡ് ബോയ് ഹോം ഗാര്‍ഡിന്റെ സഹായത്തോടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
സംഭവത്തിൽ ഒസ്മാനിയ ആശുപത്രിയിലെ വാർഡ‍് ബോയിയെയും പോലീസ് ഔട്ട്പോസ്റ്റില്‍ നിയമിച്ചിട്ടുള്ള ഹോം ഗാർഡിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

 ആശുപത്രിയില്‍ പീഡനം

ആശുപത്രിയില്‍ പീഡനം


ഭര്‍ത്താവ് ഗാര്‍ഹിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. 35കാരിയാണ് പീഡനത്തിനിരയായത്. ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ ബന്‍ജര ഹില്‍സ് പോലീസില്‍ പരാതിയ നല്‍കിയതിന് ശേഷമാണ് ഇവര്‍ പീഡിപ്പിക്കപ്പെടുന്നത്. വെയ്റ്റിങ് ഹാളില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തെത്തിയ വാര്‍ഡ് ബോയ് നാഗരാജു ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പോലീസ് ഔട്ട് പോസ്റ്റില്‍ നിയോഗിച്ചിട്ടുള്ള ഹോം ഗാര്‍ഡിനോടും വാര്‍ഡ് ബോയ് പങ്കുവെച്ചുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ മേലുദ്യോഗസ്ഥരെ അറിയിക്കാതെ സംഭവം ഹോം ഗാര്‍ഡ് മറച്ചുവെക്കുകയായിരുന്നു.

 പരിശോധനക്ക് ശേഷം

പരിശോധനക്ക് ശേഷം

മെയ് രണ്ടിന് രാത്രിയാണ് ആദ്യം പീഡനത്തിനിരയായി 35 കാരി കാഷ്വാലിറ്റി വാര്‍ഡ‍ിലെത്തിയത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കയ്യില്‍ പണമില്ലാത്തതിനാല്‍ അപ്പോള്‍ തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ വെയ്റ്റിംഗ് ഹാളില്‍ കാത്തിരിക്കുകായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ വാര്‍ഡ് ബോയ് ഒന്നാം നിലയിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇരയെ ഉദ്ധരിച്ച് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 പ്രതിയെ തിരിച്ചറിഞ്ഞു

പ്രതിയെ തിരിച്ചറിഞ്ഞു

വെള്ളിയാഴ്ചയാണ് ഒസ്മാനിയ ആശുപത്രിയില്‍ വെച്ച് വാര്‍ഡ് ബോയ് പീ‍ഡിപ്പിച്ചുവെന്ന ആരോപണവുമായി അവര്‍ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ അസല്‍ഗഞ്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരം പീഡനത്തിന് കേസെടുത്തിട്ടുണ്ട്. പ്രതി ധരിച്ചിരുന്ന മോതിരമാണ് കേസിലെ പ്രധാന സൂചന. മോതിരവും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഒസ്മാനിയ ആശുപത്രിയിലെ ജീവനക്കാരുടെ ഫോട്ടോ കാണിച്ചതോടെ അവര്‍ പ്രതി നാഗരാജുവിനെ തിരിച്ചറിയുകയും ചെയ്തുു. തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

 ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു

പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സംഭവം പൂഴ്ത്തിവെച്ച ഹോം ഗാര്‍ഡിന്റെ പങ്കും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. ശനിയാഴ്ച പ്രതിയായ വാര്‍ഡ് ബോയിയേയും ഹോം ഗാര്‍‍ഡിനെയും അറസ്റ്റ് ചെയ്ത പോലീസ് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+