ഇന്ത്യയിലില്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെ
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത് സ്കൈപ്പ് വഴി. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് കുറ്റാരോപിതനായ ദാവൂദിന് നേരിട്ട് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതായതോടെ ആണ് സ്കൈപ്പിന്റെ സഹായം തേടുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ദാവൂദ് രംഗത്തെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലാണെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും പാകിസ്താന് അത് നിഷേധിക്കുകയായിരുന്നു. ഇന്ത്യ പിടികിട്ടാ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള ദാവൂദ് പാകസ്താന്റെ സംരക്ഷണയിലാണെന്നാണ് ഇന്ത്യ കരുതുന്നത്. നേരത്തെ ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള പാകിസ്താനില്‍ നിന്നുള്ള ടെലിഫോണ്‍ ബില്ലുകളും കുടുംബത്തിന്റെ പാക് പാസ്പോര്‍ട്ടുകളും ലഭിച്ചത് ഇന്ത്യയുടെ വാദത്തെ പിന്തുണച്ചിരുന്നു.

മുംബൈ ഭീകരാക്രമണം
2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കടന്ന ദാവൂദ് ഇബ്രാഹിം ഭീകരാക്രമണത്തിന്റെ സൂത്രധീരനായിരുന്നു.

സ്കൈപ്പില്‍
ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന ദാവൂദിന്റെ സഹോദരി ഹസീന പര്ക്കാരിന്റെ മകന് അലി ഷായുടെ വിവാഹത്തിനാണ് സ്കൈപ്പ് വഴി ദാവൂദ് പങ്കെടുക്കുക. സഹോദരിയുടെ കുടുംബം ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

വധു മേമന് സമുദായത്തില്‍ നിന്ന്
അയേഷ നഗാനി എന്ന മേമന് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് അലി ഷായ്ക്ക് വധുവായി വരുന്നത്. ബുധനാഴ്ച ദക്ഷിണ മുംബൈയിലെ റസൂല്‍ പള്ളിയിലാണ് വിവാഹം. ജുഹു ടുളിപ്പ് സ്റ്റാര്‍ ഹോട്ടലില്‍ വിവാഹ വിരുന്നും നടക്കും.

ആക്രമണ സാധ്യത
വിവാഹം നിശ്ചയിച്ചതോടെ ദാവൂദിന്റെ കൂട്ടാളികളുടെ സാന്നിധ്യവും എതിരാളികളുടെ ആക്രമണ സാധ്യതയും കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സിനിമാ വിതരണം
ദാവൂദിന്റെ മുംബൈയിലേയും കൊങ്കണിലേയും സ്വത്തുക്കള്‍ നോക്കി നടത്തിയിരുന്നത് ഹസീനയായിരുന്നു എന്നാണ് വിവരം. കേബിള്‍ ടിവി, ഹവാല റാക്കറ്റ്, സിനിമാ വിതരണം എന്നിവയിലും ഹസീനയ്ക്ക് ഓഹരികളുണ്ടായിരുന്നു.

ഡി കമ്പനി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ സിന്‍ഡിക്കേറ്റായ ഡി - കമ്പനിയുടെ സ്ഥാപകനാണ് ദാവൂദ് ഇബ്രാഹിം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications