കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലില്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെ

  • By Sandra
Google Oneindia Malayalam News

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത് സ്‌കൈപ്പ് വഴി. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് കുറ്റാരോപിതനായ ദാവൂദിന് നേരിട്ട് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതായതോടെ ആണ് സ്‌കൈപ്പിന്റെ സഹായം തേടുന്നത്.

എല്ലാം മറന്നേക്കൂ, വീഡിയോ കോളിംഗിന് പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണഎല്ലാം മറന്നേക്കൂ, വീഡിയോ കോളിംഗിന് പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണ

മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ദാവൂദ് രംഗത്തെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലാണെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും പാകിസ്താന്‍ അത് നിഷേധിക്കുകയായിരുന്നു. ഇന്ത്യ പിടികിട്ടാ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള ദാവൂദ് പാകസ്താന്റെ സംരക്ഷണയിലാണെന്നാണ് ഇന്ത്യ കരുതുന്നത്. നേരത്തെ ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള പാകിസ്താനില്‍ നിന്നുള്ള ടെലിഫോണ്‍ ബില്ലുകളും കുടുംബത്തിന്റെ പാക് പാസ്‌പോര്‍ട്ടുകളും ലഭിച്ചത് ഇന്ത്യയുടെ വാദത്തെ പിന്തുണച്ചിരുന്നു.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കടന്ന ദാവൂദ് ഇബ്രാഹിം ഭീകരാക്രമണത്തിന്റെ സൂത്രധീരനായിരുന്നു.

 സ്‌കൈപ്പില്‍

സ്‌കൈപ്പില്‍

ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന ദാവൂദിന്റെ സഹോദരി ഹസീന പര്‍ക്കാരിന്റെ മകന്‍ അലി ഷായുടെ വിവാഹത്തിനാണ് സ്‌കൈപ്പ് വഴി ദാവൂദ് പങ്കെടുക്കുക. സഹോദരിയുടെ കുടുംബം ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

 വധു മേമന്‍ സമുദായത്തില്‍ നിന്ന്

വധു മേമന്‍ സമുദായത്തില്‍ നിന്ന്

അയേഷ നഗാനി എന്ന മേമന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് അലി ഷായ്ക്ക് വധുവായി വരുന്നത്. ബുധനാഴ്ച ദക്ഷിണ മുംബൈയിലെ റസൂല്‍ പള്ളിയിലാണ് വിവാഹം. ജുഹു ടുളിപ്പ് സ്റ്റാര്‍ ഹോട്ടലില്‍ വിവാഹ വിരുന്നും നടക്കും.

 ആക്രമണ സാധ്യത

ആക്രമണ സാധ്യത

വിവാഹം നിശ്ചയിച്ചതോടെ ദാവൂദിന്റെ കൂട്ടാളികളുടെ സാന്നിധ്യവും എതിരാളികളുടെ ആക്രമണ സാധ്യതയും കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 സിനിമാ വിതരണം

സിനിമാ വിതരണം

ദാവൂദിന്റെ മുംബൈയിലേയും കൊങ്കണിലേയും സ്വത്തുക്കള്‍ നോക്കി നടത്തിയിരുന്നത് ഹസീനയായിരുന്നു എന്നാണ് വിവരം. കേബിള്‍ ടിവി, ഹവാല റാക്കറ്റ്, സിനിമാ വിതരണം എന്നിവയിലും ഹസീനയ്ക്ക് ഓഹരികളുണ്ടായിരുന്നു.

ഡി കമ്പനി

ഡി കമ്പനി

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ സിന്‍ഡിക്കേറ്റായ ഡി - കമ്പനിയുടെ സ്ഥാപകനാണ് ദാവൂദ് ഇബ്രാഹിം.

English summary
Dawood Ibrahim to 'virtually' attend nephew's wedding in Mumbai. Wedding ceremony held Rasool mosque in Mumbai, and party were in Juhu Tulip star hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X