കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുമെന്ന് ഫറൂഖ് അബ്ജുള്ള: സർവ്വകക്ഷിയോഗം അവസാനിച്ചു!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ സംഘർഷമുണ്ടാകുന്ന ഒന്നും ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള. കശ്മീരിനെ സംഘർഷഭരിതമാക്കുന്ന ഒന്നും പാകിസ്താനോ ഇന്ത്യയോ ചെയ്യതുതെന്നാണ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് തലവൻ ഫറൂഖ് അബ്ദുള്ളയുടെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന സർവ്വകക്ഷിയോഗത്തിന് ശേഷമാണ് പ്രതികരണം. സംസ്ഥാനത്തെ ജനങ്ങൾ സമാധാനത്തോടെ ഇരിക്കാനും ആഹ്വാനം ചെയ്യുന്നു. കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി കാത്തുസൂക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ഫറൂഖ് അബ്ദുള്ള കൂടിച്ചേർത്തു.

അതാണ് നമ്മുടെ ലക്ഷ്യം... അവര്‍ കൂടി ബിജെപിക്കൊപ്പം വരണം, എംപിമാര്‍ക്ക് മോദിയുടെ നിര്‍ദേശം ഇങ്ങനെഅതാണ് നമ്മുടെ ലക്ഷ്യം... അവര്‍ കൂടി ബിജെപിക്കൊപ്പം വരണം, എംപിമാര്‍ക്ക് മോദിയുടെ നിര്‍ദേശം ഇങ്ങനെ

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സൈനിക വിന്യാസവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സർവ്വകക്ഷി യോഗം വിളിച്ചത്. നേരത്തെ ഒരിക്കൽപ്പോലും അമർനാഥ് യാത്ര റദ്ദാക്കിയിട്ടില്ല. ഇത് തുടർന്നാൽ സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്ന പരിണിത ഫലങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കും.

farooqabdullah2-15

നേരത്തെ സർവ്വകക്ഷിയോഗം മെഹബൂബ മുഫ്തിയുടെ വീട്ടിൽ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഇത് അവസാന നിമിഷത്തിൽ ഇത് ഫറൂഖ് അബ്ദുള്ളയുടെ വസതിയിലേക്ക് മാറ്റുകയായിരുന്നു. ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കശ്മീരിൽ നിന്ന് വിനോദസഞ്ചാരികളെയും അമർനാഥ് തീർത്ഥാകടരെയും മാറ്റിയതിന് പിന്നാലെ സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത്. കശ്മീരിൽ 25000ലധികം സൈനികരെ വിന്യസിച്ചതാണ് പരിഭ്രാന്തി വർധിപ്പിച്ചത്.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും അനുമതി നൽകരുതെന്ന് പോലീസ് ഹോട്ടലുകൾക്ക് നിർദേശം നൽകിയിരുന്നുവെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കിയത്. യോഗം ഫറൂഖ് അബ്ദുള്ളയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് വസതിയിലേക്ക് മാറ്റിയതെന്നും മെഹബൂബ കൂട്ടിച്ചേർത്തു. കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്രസർക്കാർ ഒന്നും പ്രതികരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളെ അഴിമതിയുടെ മുദ്ര കുത്തി ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.

English summary
'Don't Do Anything That'll Cause Tensions: Omar Abdullah warns India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X