കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്സ്ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്...

Google Oneindia Malayalam News

ദില്ലി: വാട്സ്ആപ്പ് കേന്ദ്രീകരിച്ച് ഷൂസിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. അഡിഡാസ് ഷൂസ് സൗജന്യമായി ലഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ്ആപ്പിൽ മെസേജുകൾ‍ പരക്കുന്നത്. അഡിഡാസിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് കമ്പനി സൗജന്യമായി ഷൂസുകൾ നല്‍‍കുന്നുവന്നതാണ് മെസേജിന്റെ ഉള്ളടക്കം. വാട്സ്ആപ്പിൽ പ്രചരിക്കുന്ന മെസേജിന് പിന്നാലെ പോകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ സൈബർ ക്രിമിനലുകളുടെ കൈകളിലെത്തുമെന്നാണ് സൈബർ വിദഗ്ധര്‍ നല്‍‍കുന്ന മുന്നറിയിപ്പ്.

സൈബർ‍ ക്രിമിനലുകളുടെഈ സൈബർ ക്യാമ്പെയിന് 244 ഡൊമെയ്നുകള്‍ വഴി നിരവധി സന്ദർശകരെ ലഭിച്ചുവെന്നാണ് സൈബർ വിദഗ്ധരായ ഡൊമെയ്ൻ ടൂൾസ് പുറത്തുവിട്ട വിവരം. 2018 ജനുവരി 31ന് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള ഡൊമെയ്ന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും കമ്പനി പറയുന്നു. വെബ്സൈറ്റിലേയ്ക്ക് ലക്ഷക്കണക്കിന് ആളുകളെയെത്തിക്കാനുള്ള ക്രിമിനലുകളുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!

 അവകാശ വാദം പൊള്ള!!

അവകാശ വാദം പൊള്ള!!

അഡിഡാസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ‍ നിന്നുള്ള മെസേജാണെന്നും ഇതിൽ അവകാശപ്പെടുന്നു. Adidas.com/shoes എന്ന വെബ്സൈറ്റിന്റെ വിലാസവും ഇതിനൊപ്പം നൽകിയിട്ടുണ്ട്. വാട്സ്ആപ്പിന്റെ ജനസമ്മതി വർധിക്കുന്നതിനാൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് കേന്ദ്രീകരിച്ച് വൻതോതിലുള്ള തട്ടിപ്പുകളാണ് ഇത്തരത്തിൽ നടക്കുന്നത്.

 സൈബർ‍ തട്ടിപ്പ്

സൈബർ‍ തട്ടിപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ‍ കൈവശപ്പെടുത്തുന്നതിനുള്ള തട്ടിപ്പാണ് ഇതെന്ന് സൈബർ വിദഗ്ധരാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ തട്ടിപ്പ് ആയിരക്കണക്കിന് പേരെ പറ്റിച്ചതായി എക്സ്പ്രസ് യുകെ എന്ന മാധ്യമവും റിപ്പോർ‍ട്ട് ചെയ്യുന്നു. കമ്പനിയുടെ പേരിൽ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണെന്ന് അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് എക്സ്പ്രസ് യുകെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശം

പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശം

അഡിഡാസിന്റെ പേരിൽ വാട്സ്ആപ്പിൽ‍ ഒരു സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് തീർത്തും വ്യാജ സന്ദേശമാണെന്നും അഡിഡാസ് വ്യക്തമാക്കി. അഡിഡാസ് ബ്രാൻ‍ഡ് കമ്യൂണിക്കേഷന്‍സ് & പിആർ മാനേജരാണ് ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ലോറൻ ഹാക്ക്മാനെ ഉദ്ധരിച്ച് ദി സണ്‍ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 വാട്സ്ആപ്പിന് ചാർജ്!

വാട്സ്ആപ്പിന് ചാർജ്!


വാട്സ്ആപ്പ് സേവനങ്ങള്‍ക്ക് കമ്പനി പണം ഈടാക്കുമെന്ന് കാണിച്ചുകൊണ്ടുള്ളതായിരുന്നു നേരത്തെ വാട്സ്ആപ്പ് വഴി പ്രചരിച്ച ഹോക്സ് മെസേജ്. എന്നാല്‍ ഇത്തരമൊരു നീക്കം നടത്തുന്നില്ലെന്ന് ഫേസ്ബുക്കിന്റെ വാട്സ്ആപ്പ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് അന്ത്യമായത്.

English summary
If you get a message on WhatsApp with an offer of a free pair of Adidas shoes, take it with a pinch of salt as reports suggest that it may be a trap to extract your details by cybercriminals. "Adidas is giving away 3,000 Free Pair of Shoes to celebrate its 93rd anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X