കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ശശി തരൂരിന് രക്ഷയായത് ചില്ലാർ തന്നെ; തമാശയെ അങ്ങനെ തന്നെ കാണാം!

ലോക സുന്ദരി പട്ടം നേടിയ പെൺകുട്ടിയെന്ന നിലയിൽ തന്നെ ഇത്തരം കളിയാക്കൽ ഒന്നും തന്നെ ബാധിക്കില്ലെന്നു മാനുഷി ട്വിറ്ററിൽ കുറിച്ചു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഒടുവിൽ ശശി തരൂർ എംപിയ്ക്ക് രക്ഷയ്ക്കായിയെത്തിയത് ലോക സുന്ദരി മാനുഷി ചില്ലാർ തന്നെ. ലോക സുന്ദരി പട്ടം നേടിയ പെൺകുട്ടിയെന്ന നിലയിൽ തന്നെ ഇത്തരം കളിയാക്കൽ ഒന്നും തന്നെ ബാധിക്കില്ലെന്നു മാനുഷി ട്വിറ്ററിൽ കുറിച്ചു. ചില്ലറയിൽ നിന്ന് ചില്ലാറിലേയ്ക്ക് ഒരു ചെറിയ മാറ്റം മാത്രമേയുള്ളൂ അത് നമുക്ക് മറക്കാമെന്നും മനുഷി ട്വിറ്ററിൽ കുറിച്ചു.

 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ചൈന; ലക്ഷ്യം അമേരിക്കയോ? ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ചൈന; ലക്ഷ്യം അമേരിക്കയോ?

manushi

മാനുഷി തൽവാറിന് നന്ദി അറിയിച്ച് എംപി ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. താൻ പറഞ്ഞത് അതിന്റേതായ സ്പിരിറ്റിൽ തന്നെ എടുത്തുവെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. മോദി സർക്കാരിനെതിരെ വിമർശിക്കാൻ വിശ്വസ സുന്ദരിയുടെ പേരു ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഹരിയാനയിലെ മുതിർന്ന നേതാക്കന്മാരടക്കം തരൂരിനെതിരെ രംഗത്തെത്തിയിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ശശി തരൂരിന്റെ ട്വിറ്റിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നു. മാനുഷിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച തരുരിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. രാജ്യത്തിന്റെ പേരും പ്രശസ്തിയും നേടികൊടുത്ത കുട്ടിയെ അപമാനിച്ചത് രാജ്യത്തെ അപമാനിച്ചതിന് തുല്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.

ട്വീറ്റ് വിവാദത്തിൽ

ട്വീറ്റ് വിവാദത്തിൽ

നോട്ട് നിരോധനം അബദ്ധമായിപ്പോയി . ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസിലാക്കണമായിരുന്നു. നോക്കു ചില്ലറ (ചില്ലാർ) പോലും ലോക സുന്ദരിയായിരിക്കുന്നു. എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതാണ് വിവാദമായത് ട്വീറ്റ് വിവാദമായിരിക്കുകയാണ്. എന്നാൽ ട്വിറ്റ് വിവാദമായതോടെ വിശദീകരണവുമായി തരൂർ രംഗത്തെത്തിയിരുന്നു.താൻ ഒരു തമാശ പറഞ്ഞതാണ് ആരുടേയും വികാരം വ്രണപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മത്സരത്തിൽ മാനുഷി അമ്മയെ കുറിച്ചുള്ള പറഞ്ഞത് തരൂർ മറ്റൊരു ട്വിറ്റിൽ അഭിന്ദിച്ചിരുന്നു

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചു

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ചു

മാനുഷി ചില്ലാറിനെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തമാക്കിയ മറ്റൊരു ഘടകമാണ് ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട് . ഇന്ത്യയില്‍ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. പലര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണപോലുമില്ല . ഇതായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ട്. ഇതിനായി ഇന്ത്യയിലെ ഇരുപതിൽ പരം ഗ്രമാങ്ങളിൽ സഞ്ചരിക്കുകയും അയ്യായിരത്തിലധികം സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

പ്രിയങ്ക ചോപ്രയ്ക്ക് ശേഷം

പ്രിയങ്ക ചോപ്രയ്ക്ക് ശേഷം

ലോക സുന്ദരി പട്ടം അണിയുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ട് മാസം മുമ്പെ നടന്ന ഫെമിന മിസ് ഇന്ത്യാ കിരീടവും മാനുഷിയ്ക്ക് ലഭിച്ചിരുന്നു.

ചരിത്രം വീണ്ടും ആവർത്തിച്ചു

ചരിത്രം വീണ്ടും ആവർത്തിച്ചു

51 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ ആദ്യമായി ലോക സുന്ദരിപട്ടം കൊണ്ടുവന്നത് റീത്ത ഫാരിയ ആയിരുന്നു. അന്ന് റീത്ത മെഡിക്കൽ വിദ്യാർഥിയായിരുന്നു. എന്നാൽ അന്നത്തെ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് . സൊൻപതിലെ ഭഗത് ഫുൽസിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് മാനുഷി.

English summary
He got the trolls on Twitter all worked up, even an apology failed to prevent a summons from the National Commission for Women. But now Congress MP Shashi Tharoor has got some backing from Manushi Chhillar, whose win at the Miss World pageant he was accused to have disparaged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X