Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിക്ക് എന്ത് ഇന്ത്യയില്‍ കാര്യം; ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍, എര്‍ദോഗാന്‍ ഇടപെടരുത്

ദില്ലി: ജുമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. തുര്‍ക്കി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെത്തിയ തുര്‍ക്കി പ്രസിഡന്റ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

Ta

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്താനൊപ്പം നില്‍ക്കുമെന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചയിലാണ് എര്‍ദോഗാന്‍ ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. മറ്റൊരു രാജ്യം കശ്മീര്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വസ്തുതകള്‍ തുര്‍ക്കി മനസിലാക്കണം. പാകിസ്താനില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ ഉയരുന്ന ഭീഷണി സംബന്ധിച്ച് ശരിയായ ധാരണ തുര്‍ക്കിയുണ്ടാക്കണമെന്നും രവീഷ് കുമാര്‍ പറഞ്ഞു.

മുമ്പും തുര്‍ക്കി പ്രസിഡന്റ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം നിന്ന് സംസാരിച്ചിരുന്നു. ഇന്ത്യ കടുത്ത ഭാഷയില്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. തുര്‍ക്കിയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും എര്‍ദോഗാന്‍ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നു.

കശ്മീരിലെ സഹോദരീ സഹോദരന്‍മാര്‍ ദശാബ്ദങ്ങളായി കഷ്ടപ്പെടുകയാണ്. ഏകപക്ഷീയമായ ചില നടപടികള്‍ അടുത്തിടെ അവരുടെ കാര്യം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്- കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കാര്യം സൂചിപ്പിച്ച് എര്‍ദോഗാന്‍ പറഞ്ഞു. കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണം. സുതാര്യമായ നടപടികളാണ് ആവശ്യം. നീതിക്കൊപ്പമാണ് തുര്‍ക്കി നിലകൊള്ളുക. നീതിയും ചര്‍ച്ചയും കശ്മീര്‍ പ്രമേയത്തില്‍ ആവശ്യമാണെന്നും എര്‍ദോഗാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+