കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുല്‍ത്താന്‍ ഹിന്ദുവിരുദ്ധന്‍: ആഘോഷങ്ങള്‍ക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് ബിജെപി നേതാവ്

നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെയാണ് മന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിട്ടുള്ളത്

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ടിപ്പു വിരുദ്ധ പ്രസ്താവനകളുമായി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഡ്ഗെയാണ് ടിപ്പുവിനെ ഹിന്ദുവിരുദ്ധനെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനിരിക്കെ ആഘോഷങ്ങള്‍ക്കൊന്നും തന്നെ ക്ഷണിക്കേണ്ടെന്നും മന്ത്രി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണ്ണാടക ചീഫ് സെക്രട്ടറിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയ്ക്കും തന്നെ ക്ഷണിക്കരുതെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ അനന്ത്കുമാര്‍ ആവശ്യപ്പെടുന്നു.

റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!

ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ട് മന്ത്രിയുടെ പഴ്സണല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചിട്ടുള്ളത്. ടിപ്പു ഹിന്ദുവിരുദ്ധനാണെന്നും മൈസൂരുവിലും കൂര്‍ഗ്ഗിലും വച്ച് നിരവധി പേരുടെ തലയറുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. വിവാദങ്ങളുടെ താരമായ ഹെഡ്ഗെ നേരത്തെ ഡോക്ടറെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉത്തര കന്നഡയിലായിരുന്നു സംഭവം.

ananthkumar

ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹലിനെതിരെ ബിജെപി എംഎല്‍എ സംഗീത് സോം വിവാദങ്ങളുയര്‍ത്തിക്കൊണ്ടുവന്നിരുന്നു. യുപി ടൂറിസം ബുക്ക് ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താജ്മഹലിനെ ചൂഴ്ന്നുനില്‍ക്കുന്ന പുതിയ വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് ഹെഡ്ഗേ ടിപ്പുവിനും ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കുമെതിരെ തിരിയുന്നത്. എല്ലാവര്‍ഷവും ടിപ്പു ജയന്തി ആഘോഷങ്ങള്‍ സംസ്ഥാനത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.

ദലൈലാമയുമായുള്ള കൂടിക്കാഴ്ച ഗുരുതര കുറ്റകൃത്യം!! മുന്നറിയിപ്പുമായി ചൈനീസ് നേതാക്കള്‍ ദലൈലാമയുമായുള്ള കൂടിക്കാഴ്ച ഗുരുതര കുറ്റകൃത്യം!! മുന്നറിയിപ്പുമായി ചൈനീസ് നേതാക്കള്‍

ഇന്ത്യയുടെ ആദ്യത്തെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ശ്രീരംഗപട്ടണത്തും കൊഡഗിലും വെച്ച് ആധിപത്യമുറപ്പിക്കുന്നതിന് വേണ്ടി നിരവധി ഹിന്ദുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബിജെപി നേതാവ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

English summary
This time, Union Minister Ananth Kumar Hegde protested against Tipu Jayanti, celebrated on November 10, calling Tipu Sultan "anti-Hindu".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X