കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിതാക്കളുടെ ജന്മസ്ഥലമറിയില്ല; ഞങ്ങള്‍ ആദ്യം തടങ്കല്‍ കേന്ദ്രത്തിലേക്ക് പോകും: അശോക് ഘെലോട്ട്...

Google Oneindia Malayalam News

ജയ്പൂര്‍: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട്. രാജ്യത്തെ സമാധാനവും ഐക്യവും സംരക്ഷിക്കുന്നതിന് അതാണ് ആവശ്യമെന്നും ഘെലോട്ട് കൂട്ടിച്ചേര്‍ക്കുന്നു. ജയ്പൂരില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാര്‍ക്കിടയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 ഇന്ത്യന്‍ ജുഡ‍ീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണം: ദളിത് എംപിമാരുടെ ആവശ്യത്തിന് പാസ്വാന്റെ പിന്തുണ ഇന്ത്യന്‍ ജുഡ‍ീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണം: ദളിത് എംപിമാരുടെ ആവശ്യത്തിന് പാസ്വാന്റെ പിന്തുണ

പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് അതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ നിയമം പുനപരിശോധിക്കണമെന്നാണ് അശോക് ഘെലോട്ട് ആവശ്യപ്പെടുന്നത്. നിയമം പിന്‍വലിക്കുന്നതിനായി മുന്നോട്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കുന്നതിന് അതാണ് ആവശ്യമെന്നും ഘെലോട്ട് പറയുന്നു. ജയ്പൂരിലെ പൗരത്വ നിയമ ഭേദഗതിക്കെതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം തടങ്കല്‍ കേന്ദ്രത്തിലേക്ക് പോകുന്നത് ആര്

ആദ്യം തടങ്കല്‍ കേന്ദ്രത്തിലേക്ക് പോകുന്നത് ആര്

കോണ്‍ഗ്രസ് സര്‍ക്കാര്‍ സിഎഎ വിരുദ്ധ സമരക്കാര്‍ക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കില്‍ താന്‍ ആദ്യം തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകുമെന്നും ഘെലോട്ട് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടി ആവശ്യപ്പെടുന്നത് പിതാവിന്റെ ജന്മസ്ഥലമാണ്. "എനിക്ക് ഈ വിവരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല. എനിക്ക് എന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് അറിയില്ല. എന്നോടും തടങ്കല്‍ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ ആവശ്യപ്പെടും. ഞാനായിരിക്കും ആദ്യം തടങ്കല്‍ കേന്ദ്രത്തിലേക്ക് പോകുന്നത്." ഘെലോട്ട് പറയുന്നു. അസമിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിമാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുള്ളത്.

 ജനങ്ങളുടെ വികാരങ്ങളെ മാനിക്കണം

ജനങ്ങളുടെ വികാരങ്ങളെ മാനിക്കണം

നിയമ നിര്‍മാണം സര്‍ക്കാരിന്റെ അവകാശമാണ്. എന്നാല്‍ നിയമം പ്രാലബ്യത്തില്‍ വരുത്തേണ്ടത് ജനങ്ങളുടെ വികാരങ്ങളെ മാനിച്ചായിരിക്കണം. ദില്ലിയിലെ ഷഹീന്‍ബാഗിലേത് പോലെ രാജസ്ഥാനിലുള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തുണ്ട്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി മുഖ്യമന്ത്രിമാര്‍ പൗരത്വ നിയമത്തിനെതിരാണ്. കേന്ദ്രസര്‍ക്കാര്‍ നിയമം പുനപരിശോധിക്കുകയാണ് വേണ്ടതെന്നും ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു.

 പ്രസ്താവനയില്‍ വൈരുധ്യം

പ്രസ്താവനയില്‍ വൈരുധ്യം

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അമിത് ഷാ പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമത്തിനുമെതിരായി ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അമിത് ഷാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തുപോയത്. ഇവരില്‍ പലരെയും തടങ്കല്‍ കേന്ദ്രത്തിലേക്കും മാറ്റും. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

 ദേശീയ പൗരത്വ രജിസ്റ്റര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍

ദേശീയ തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ നീക്കമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി പറഞ്ഞത്. രാജ്യത്തെ 130 കോടി വരുന്ന പൗരന്മാരോട് എനിക്ക് പറയാനുള്ളത് 2014ല്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം മാത്രമാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതെന്നാണ് മോദി വ്യക്തമാക്കിയത്.

English summary
"Don't Know Parents' Birthplace, Will Go To Detention Camp": Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X