കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത മാസത്തെ ശമ്പളം തരാന്‍ കഴിയുമോയെന്ന് അറിയില്ല; വീട്ടുജോലിക്കാരനോട് സുശാന്ത് പറഞ്ഞ വാക്കുകള്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരും സുശാന്ത് സിംങിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മുംബൈ പോലീസ്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചും സുശാന്തിന്‍റെ അമ്മാവന്‍ രംഗത്ത് വന്നതതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയേയും ടെലിവിഷന്‍ നടന്‍ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് സുശാന്ത് രണ്ട് സുഹൃത്തുക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

നിഗമനം

നിഗമനം

സുശാന്തിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും താരത്തിന്‍റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും സുശാന്ത് അവസാനമായി ജോലിക്കാരനോടടക്കം പറഞ്ഞ വാക്കുകളും ഈ ഒരു നിഗമനത്തിന് ബലം നല്‍കുന്നതാണ്.

ജോലിക്കാരനോട് പറഞ്ഞത്

ജോലിക്കാരനോട് പറഞ്ഞത്

എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലെയുള്ള വാക്കുകളായിരുന്നു സുശാന്തിന്‍റേത്. അടുത്ത ശമ്പളം നല്‍കാന്‍ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നായിരുന്നു സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയപ്പോഴായിരുന്നു താരം ജോലിക്കാരനോട് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാര്‍ക്കുള്ള മുഴുവന്‍ ശമ്പളവും സുശാന്ത് നല്‍കിയിരുന്നു

ഹൃദ്യമായ രീതിയില്‍

ഹൃദ്യമായ രീതിയില്‍

ജോലിക്കാരോടെല്ലാം വളരെ ഹൃദ്യമായ രീതിയില്‍ പെരുമാറിയ താരത്തിന്‍റെ വിയോഗം അവര്‍ക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മരിക്കുന്നതിന്‍റെ തലേ ദിവസം കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ എറെ നേരം ചിലവഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സുശാന്ത് ഉറങ്ങാന്‍ കിടന്നത്.

രാത്രി ഏറെ വൈകി

രാത്രി ഏറെ വൈകി

രാത്രി ഏറെ വൈകി ഉറങ്ങാന്‍ കിടന്നിതനാല്‍ തന്നെ രാവിലെ ഏഴുന്നേല്‍ക്കാന‍് വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വീട്ടില്‍ ചിലവഴിച്ചുവെന്ന കാര്യത്തില്‍ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം ഇതുവരെ വന്നിട്ടില്ല. ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ശക്തമാക്കുകയാണ്.

താമസിച്ചിരുന്നത്

താമസിച്ചിരുന്നത്

മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്‍റിലെ ഫ്ലാറ്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. മൂന്ന് വീട്ടുജോലിക്കാരും താരത്തിനൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ശനിയാഴ്ച രാത്രി ഇദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഞായറാഴ്ച ഉച്ചോയോടെയാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

12.30

12.30

ഉച്ചയായിട്ടും സുശാന്ത് റൂമില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ജോലിക്കാര്‍ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടു ജോലിക്കാരും സുഹൃത്തുക്കളും മുറിയില്‍ കടന്നത്. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 12.30 ഓടെയാണ് വാതില്‍ തള്ളിത്തുറന്നതും താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും.

ഫോണ്‍ എടുത്തിരുന്നില്ല

ഫോണ്‍ എടുത്തിരുന്നില്ല

ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവർ ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആറ് മാസമായി വിഷാദ രോഗത്തില്‍ അകപ്പെട്ട സുശാന്ത് ചികിത്സ തേടിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ പേലീസിന് ലഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി

എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ററന്‍ മഹേന്ദ്ര സിംങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി'യാണ് സുശാന്ത് സിങിന്‍റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. ആമിര്‍ ഖാനോടൊപ്പം അഭിനയിച്ച പികെയിലെ സര്‍ഫാസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്.

Recommended Video

cmsvideo
സുശാന്തിന്റേതു കൊലപാതക‌മെന്നു കുടുംബം | Oneindia Malayalam
ജനനം

1986 ജനുവരി 21ന് ബിഹാറിലെ പൂര്‍ണിയ എന്ന പ്രദേശത്താണ് സുശാന്ത് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ കുടുംബം പട്നയിലേക്ക് മാറി. എഞ്ചിനീയറിങ് പഠനത്തിനാണ് സുശാന്ത് ദില്ലിയിലെത്തുന്നത്. എന്നാല്‍ ടിവി ഷോകളിലും അഭിനയരംഗത്തും തിരക്കേറിയതിനാല്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുകയായിരുന്നു.

 മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎ മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുൾപ്പെടെ ആലോചിച്ചുറപ്പിച്ച വിവാഹം, പ്രതികരിച്ച് കോന്നി എംഎൽഎ

English summary
Don't know whether i can give next month salary, sushant singh said; says house keepers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X