കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്ന് സ്ഥിരീകരണമില്ല!! ഇറാഖി അംബാസഡറുടെ വെളിപ്പെടുത്തല്‍
കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് സുഷമാ സ്വരാജ് അറിയച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍
ദില്ലി: ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസഡര്‍. ഇറാഖ് അംബാസഡര്‍ ഫക്രി അല്‍ ഇസ്സ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നോ മരിച്ചുവെന്നോ സ്ഥിരീകരണമില്ലെന്നാണ് അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ ജനറല്‍ വികെ സിംഗിന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സുഷമാ സ്വരാജ് അറിയിച്ചതിന് പിന്നാലെയാണ് ഇറാഖി അംബാസഡറുടെ പ്രതികരണം.
മൊസ്യൂള്‍ ഐസിസില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിച്ചുവെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം വിജെ സിംഗ് ഇറാഖിലെ എര്ബില് സന്ദര്‍ശിച്ച് ചില വൃത്തങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചിട്ടുള്ളത്. ഐസിസുമായി പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ബാദുഷ് പ്രദേശത്തെ ജയിലില്‍ 39 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വികെ സിംഗിന് ലഭിച്ച വിവരം.

ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല
ഇറാഖില്‍ നിന്ന് 2014ല്‍ കാണാതായ ഇന്ത്യക്കാര്‍ക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. വിധി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല, ആയിരക്കണക്കിന് ഇറാഖി പൗരന്മാരെയും രാജ്യത്ത് നിന്നുകാണാതായെന്നും ഇറാഖി അംബാസഡര്‍ പറയുന്നു. എന്നാല്‍ കാണാതായവരെ ഐസിസ് മനുഷ്യകവചമായും അടിമകളായും ഉപയോഗിക്കാനുള്ള സാധ്യതകളും അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നു. കാണാതായവര്‍ റഖയിലുണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

വികെ സിംഗിന്റെ സന്ദര്‍ശനം
ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ജൂലൈ 16നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നരഗം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബിലിലേയ്ക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ ചില വൃത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിക്കുന്നത്. നിലവില്‍ ഐസിസ് നിയന്ത്രണത്തിലിരിക്കുന്ന ഉത്തരഇറാഖിലെ ഗ്രാമാണ് ബാദുഷ്.

ബാദുഷ് നഗരം ഐസിസ് നിയന്ത്രണത്തില്‍
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രിയിയുടെ നിര്‍മ്മാണത്തിന് ആദ്യം ഉപയോഗിച്ചുവെങ്കിലും പിന്നീട് ഫാം ഹൗസിലേയ്ക്കും ഒടുവില്‍ ബാദുഷ് ജയിലിലേയ്ക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖില്‍ നിന്ന് വികെ സിംഗിന് ലഭിച്ച വിവരം. സുഷമാ സ്വരാജിന്റെ നിര്‍ദേശ പ്രകാരം ഇറാഖിലെ എര്ബില് സന്ദര്‍ശിച്ച് വികെ സിംഗ് മടങ്ങിവന്നതിന് പിന്നാലെയാണ് കാണാതായവരുടെ കുടുംബങ്ങളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ എംജെ അക്ബര്‍, ജനറല്‍ വികെ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം

ബന്ധുക്കളുമായി ബന്ധം പുലര്‍ത്തി
ഇന്ത്യക്കാരെ ഇറാഖില്‍ വച്ച് കാണാതായ സംഭവത്തില്‍ 12ാമത്തെ കൂടിക്കാഴ്ചയാണ് സുഷമാ സ്വരാജുമായി നടക്കുന്നതെന്ന് കാണാതായ ഗോബീന്ദര്‍ സിംഗിന്റെ സഹോദരന് ദേവേന്ദര്‍ സിംഗിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാദുഷിലെ ഐസിസ് പോരാട്ടങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് വിദേശകാര്യമന്ത്രാലയം നല്കുന്ന വിവരം.

ബന്ധുക്കളെ വിവരമറിയിക്കാന്‍
2014 ജൂണ്‍ 11 ന് കാണാതായ ഗോബീന്ദര്‍ സിംഗിനെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നത്. കാണാതായ സിംഗിനെ കണ്ടെത്തുന്നതിനും വിവരം ലഭിക്കുന്നതിനുമായി ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നിരന്തരം വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഇറാഖ് സന്ദര്‍ശനത്തിന് ശേഷം വികെ സിംഗിന് ലഭിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കളുടെ യോഗം ദില്ലിയില്‍ വിളിച്ചുചേര്‍ത്തത്.

ഫണ്ടുകള്‍ ഇല്ലാതാക്കണം
ഐസിസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നതിലൂടെയാണ് ഇവ ലോകത്തിന് ഭീഷണിയായി മാറുന്നതെന്നും ഭീകരര്‍ക്ക് തങ്ങാനും സഞ്ചരിക്കാനും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഭീകരസംഘടനകള്‍ക്കുള്ള സഹായവും പിന്തുണയും ചൂണ്ടിക്കാണിച്ച് ഇറാഖി അംബാസഡര്‍ വ്യക്തമാക്കുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications