ഇപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍; രാജിവെയ്ക്കുന്നത് എംഎല്‍എ പദവി മാത്രമെന്ന് വിമതര്‍
ബെംഗളൂരു: വീണ്ടും രാജി സമര്‍പ്പിക്കാന്‍ മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. സ്പെഷ്യല്‍ ഫ്ളൈറ്റിലാണ് 13 പേരും ബെംഗളൂരുവില്‍ എത്തുക. വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്പില് നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്നായിരുന്നു എംഎല്‍എമാരോട് കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം ഇപ്പോഴും തങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണെന്നും എംഎല്‍എ പദം മാത്രമാണ് രാജിവെയ്ക്കുന്നതെന്നും വിമത എംഎല്‍എമാര്‍ പ്രതികരിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തങ്ങള്‍ വീണ്ടും രാജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രാജിക്കാര്യത്തില്‍ പുനരാലോചന നടത്തില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ ബിഎ ബസവരാജു പറഞ്ഞു. തങ്ങളുടെ രാജിയില്‍ ബിജെപി നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും വിമതര്‍ ആവര്‍ത്തിച്ചു.
എന്നാല്‍ വിമതര്‍ കോടതിയെ സമീപിച്ചത് തന്നെ വന്‍ ഗൂഡാലോചനയുടെ ഭാഗമാണെത് വ്യക്തമാണെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പ്രതികരിച്ചു. എംഎല്‍എമാര്‍ നേരിട്ട് വന്ന് രാജി നല്‍കണമെന്നാണ് താന്‍ നിര്‍ദ്ദേശിച്ചത്. നേരിട്ട് വരുന്നതിനോ രാജി സമര്‍പ്പിക്കുന്നതിനോ താന്‍ തടസം നിന്നിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ കോടതിയെ സമീപിച്ചതെന്ന് വ്യക്തമല്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.
രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാവുന്നില്ലെന്ന് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പത്ത് പേരാണ് കോടതിയില്‍ രഹജി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച് കോടതി പത്ത് എംഎല്‍എമാരോടും വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്നില്‍ എത്തി രാജി നല്കാന് ആവശ്യപ്പെടുകയായിരുന്നു. രാജി വിഷയത്തില്‍ സ്പീക്കര്‍ സ്വീകരിച്ച തിരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications