കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍; രാജിവെയ്ക്കുന്നത് എംഎല്‍എ പദവി മാത്രമെന്ന് വിമതര്‍

Google Oneindia Malayalam News

ബെംഗളൂരു: വീണ്ടും രാജി സമര്‍പ്പിക്കാന്‍ മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. സ്പെഷ്യല്‍ ഫ്ളൈറ്റിലാണ് 13 പേരും ബെംഗളൂരുവില്‍ എത്തുക. വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്‍പില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്നായിരുന്നു എംഎല്‍എമാരോട് കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം ഇപ്പോഴും തങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണെന്നും എംഎല്‍എ പദം മാത്രമാണ് രാജിവെയ്ക്കുന്നതെന്നും വിമത എംഎല്‍എമാര്‍ പ്രതികരിച്ചു.

 congressspeaker

സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് തങ്ങള്‍ വീണ്ടും രാജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രാജിക്കാര്യത്തില്‍ പുനരാലോചന നടത്തില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ ബിഎ ബസവരാജു പറഞ്ഞു. തങ്ങളുടെ രാജിയില്‍ ബിജെപി നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും വിമതര്‍ ആവര്‍ത്തിച്ചു.

എന്നാല്‍ വിമതര്‍ കോടതിയെ സമീപിച്ചത് തന്നെ വന്‍ ഗൂഡാലോചനയുടെ ഭാഗമാണെത് വ്യക്തമാണെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പ്രതികരിച്ചു. എംഎല്‍എമാര്‍ നേരിട്ട് വന്ന് രാജി നല്‍കണമെന്നാണ് താന്‍ നിര്‍ദ്ദേശിച്ചത്. നേരിട്ട് വരുന്നതിനോ രാജി സമര്‍പ്പിക്കുന്നതിനോ താന്‍ തടസം നിന്നിട്ടില്ല. എന്തുകൊണ്ടാണ് അവര്‍ കോടതിയെ സമീപിച്ചതെന്ന് വ്യക്തമല്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാവുന്നില്ലെന്ന് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പത്ത് പേരാണ് കോടതിയില്‍ രഹജി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച് കോടതി പത്ത് എംഎല്‍എമാരോടും വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്നില്‍ എത്തി രാജി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജി വിഷയത്തില്‍ സ്പീക്കര്‍ സ്വീകരിച്ച തിരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Don't know why they moved the Supreme Court says speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X