കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: സിഎപിഎഫിന്റെ യൂണിഫോമില്‍ മാറ്റം വരുത്തണമെന്ന് കരസേന, തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും?

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ക്രമസമാധാനനില കൈകാര്യം ചെയ്യാന്‍ വിന്യസിച്ചിരിക്കുന്ന സിഎപിഎഫിന്റെ യൂണിഫോമില്‍ മാറ്റം വരുത്തണമെന്ന് കരസേന. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സേന കത്തയച്ചു. നിലവിലെ യൂണിഫോം സാധാരണക്കാര്‍ തെറ്റായി വ്യാഖ്യാനിക്കുമെന്നും ഇത് കരസേനയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു. തലസ്ഥാന നഗരിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ദില്ലി പൊലീസിനൊപ്പം വിന്യസിച്ചിരിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടേതിന് സമാനമായ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു കത്തെഴുതിയതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.

ദില്ലി കലാപം: അസാധാരണ നടപടിയുമായി കേന്ദ്രം, സമാധാന പുന:സ്ഥാപനത്തിന് അജിത് ഡോവൽദില്ലി കലാപം: അസാധാരണ നടപടിയുമായി കേന്ദ്രം, സമാധാന പുന:സ്ഥാപനത്തിന് അജിത് ഡോവൽ

സിഎപിഎഫുകളും സംസ്ഥാന പോലീസ് സേനയും ധരിക്കുന്ന വസ്ത്രങ്ങള്‍ തമ്മില്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. ഇത് ആളുകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ആഭ്യന്തര സുരക്ഷാ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും, വിഐപികളെ അകമ്പടി സേവിക്കുന്നതും, ക്രമസമാധാനനില ഉറപ്പു വരുത്തുന്നതും, സ്റ്റാറ്റിക് ഗാര്‍ഡായി നില്‍ക്കുന്നതും സൈനികരാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. നിലവില്‍ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര ആഭ്യന്തര മാധ്യമങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. കരസേനയുടെ സമാനമായ വസ്ത്രങ്ങള്‍ ധരിച്ച് പൊലീസ് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സൈന്യത്തെ വിന്യസിച്ചതായി തെറ്റായി വ്യാഖ്യാനിക്കപ്പെടാം. ഇത് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.

delhi-polic-15826

ഈ ഒരു സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും നഗരപ്രദേശങ്ങളില്‍ വിന്യസിക്കുമ്പോഴും കരസേനയുടെ യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുന്നതിനായി മാര്‍ഗ്ഗരേഖകള്‍ പുറത്തിറക്കണം. തീവ്രവാദികളുള്ള പ്രദേശങ്ങളിലും മാവോയിസ്റ്റ് നക്‌സല്‍ പ്രവര്‍ത്തകര്‍ കൈയ്യടക്കി വെച്ചിരിക്കുന്ന വനപ്രദേശങ്ങളിലും സുരക്ഷാ പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാര്‍ക്കായി മാത്രം ഇത്തരം വസ്ത്രങ്ങള്‍ പരിമിതപ്പെടുത്തണം. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍മി പാറ്റേണ്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നത് നിയന്ത്രിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

English summary
Don't let CAPF personnel wear combat uniforms: Army to Defence Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X