കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്യുന്ന കര്‍ഷകരെല്ലാം ഒരു മതത്തില്‍ നിന്നുള്ളവരെന്ന് മുദ്രകുത്തരുത്; മോദിയോട് സുഖ്ബീര്‍ സിംഗ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്ന കർഷകരെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരാണെന്ന് മുദ്ര കുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സുഖ്ബീർ സിംഗ് ബാദൽ. കർഷകരുടെ പ്രക്ഷോഭത്തെ ഏതെങ്കിലും ഒരു മതവുമായോ സമുദായവുമായോ ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്‌ബീർ സിംഗ് ബാദൽ.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഉത്തർപ്രദേശ് മുതൽ കേരളത്തിൽ നിന്നുവരെയുള്ള കർഷകരാണ് ഒരേ വേദിയിലെത്തി സമരം ചെയ്യുന്നതും അവരെ മതത്തിന്റെ പേരിൽ മുദ്ര കുത്തരുതെന്നുമാണ് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പറയുന്നു.

യാഥാർഥ്യ ബോധമില്ല, പ്രധാനമന്ത്രിയുടേത് വെറും രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് എളമരം കരീംയാഥാർഥ്യ ബോധമില്ല, പ്രധാനമന്ത്രിയുടേത് വെറും രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് എളമരം കരീം

 നീതി നൽകണം

നീതി നൽകണം

പഞ്ചാബിൽ വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് തലത്തിലുള്ള യോഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ അജണ്ടയെക്കുറിച്ച് സംസാരിക്കണമെന്നും പ്രക്ഷോഭത്തെ ഏതെങ്കിലും ഒരു സമുദായവുമായി ബന്ധിപ്പിക്കുന്നതിനുപകരം കർഷകർക്ക് നീതി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വിഭജിക്കാൻ ശ്രമിക്കരുത്

വിഭജിക്കാൻ ശ്രമിക്കരുത്

"കർഷകരുടെ ക്ഷേമത്തിനായി വലിയ തോതിൽ പോരാടുകയാണെന്ന് നാമെല്ലാവരും അറിഞ്ഞിരിക്കണം. ഈ പോരാട്ടത്തെ ഒരു മതത്തിലേക്കോ സമുദായത്തിലേക്കോ ചേർത്ത് പരിമിതപ്പെടുത്താൻ ശ്രമിച്ച് നാം കർഷക സമരത്തെ വിഭജിക്കാൻ ശ്രമിക്കരുത്. ഇത് അന്യവൽക്കരിക്കുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും നിറവേറ്റുകയില്ല. ശിരോമണി അകാലിദൾ പുറത്തിറക്കിയ പ്രസ്താവനയിൽ ബാദൽ പറഞ്ഞു.

ഇന്ത്യയ്ക്ക് അഭിമാനമെന്ന്

ഇന്ത്യയ്ക്ക് അഭിമാനമെന്ന്

പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ പ്രധാനമായും പഞ്ചാബിൽ നിന്നുള്ളവരാണ്. സമീപ സംസ്ഥാനങ്ങളിലെ നിരവധി കർഷകരാണ് കഴിഞ്ഞ 70 ദിവസത്തോളം ദില്ലി അതിർത്തിയിൽ പ്രതിഷേധിച്ചുവരികയായിരുന്നു. രാഷ്ട്രനിർമ്മാണത്തിൽ സിഖുകാർ നൽകിയ സംഭാവനയിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രസഭയിൽ പറഞ്ഞിരുന്നു.

 അവരെ ഓർത്ത് അഭിമാനം

അവരെ ഓർത്ത് അഭിമാനം

"ഈ രാജ്യം എല്ലാ സിഖുകാരെ ഓർത്ത് അഭിമാനിക്കുന്നു. അവർ ഈ രാജ്യത്തിനായി എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞങ്ങൾ അവർക്ക് നൽകുന്ന ആദരവ് എല്ലായ്പ്പോഴും കൂടുതലായിരിക്കും. എന്റെ ജീവിതത്തിലെ നിർണായക കാലയളവ് പഞ്ചാബിൽ ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ചിലർ അവർക്കെതിരെ ഉപയോഗിച്ച ഭാഷയും അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരിക്കലും രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും "പ്രധാനമന്ത്രി പറഞ്ഞിരുന്നു.

English summary
Don't link farmers' agitation with one religion or community: Sukhbir Singh Badal to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X