ജീവിതം ഒരു ചക്രമാണ്, സന്തോഷവും ദു:ഖവുമുണ്ടാകും, തകർന്ന വ്യവസായികളോട് തത്വം പറഞ്ഞ് ഗഡ്കരി!
ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന വ്യാവസായിക ലോകത്തിന് ഉപദേശവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വ്യവസായം തകര്‍ച്ച നേരിടുന്നു എന്ന കാരണത്താല്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാകരുത് എന്നാണ് വാഹന വിപണിക്കും ചെറുകിട വ്യവസായ മേഖലയ്ക്കും നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ഓട്ടോ മൊബൈല്‍ വ്യവസായികളുടെ ഒരു പരിപാടിയില്‍ താന്‍ പങ്കെടുക്കുകയുണ്ടായി എന്നും എല്ലാവരും ആശങ്കാകുലരായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. താന്‍ അവരോട് പറഞ്ഞത് സന്തോഷത്തിന്റെ സമയങ്ങള്‍ എന്നത് പോലെ തന്നെ ദുഖത്തിന്റെ സമയങ്ങളുമുണ്ടാകും എന്നാണ്. ജീവിതം ഒരു ചക്രമാണ്. ചിലപ്പോള്‍ നമ്മള് വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടുമെന്നും ഗഡ്കരി പറഞ്ഞു.

വ്യവസായ മേഖല പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തേണ്ടതുണ്ട്. ആഗോള വിപണിയും സാധനങ്ങളുടെ ആവശ്യകതയും വിതരണവും അടക്കമുളള കാരണങ്ങളാണ് ചില സമയങ്ങളില്‍ പ്രതിസന്ധികളുണ്ടാകും. ലോകത്തുളള മറ്റ് രാജ്യങ്ങളും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും നിരാശരാകരുത്. ഈ സമയവും കടന്ന് പോകുമെന്നും ഗഡ്കരി പറഞ്ഞു.
സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുമെന്നും ഗഡ്കരി പറഞ്ഞു. സാമ്പത്തിക മാന്ദ്യം കാരണം വാഹന വിപണി അടക്കമുളള മേഖലകള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ഗഡ്കരിയുടെ വാക്കുകള്‍. തൊഴില്‍ വെട്ടിക്കുറക്കലും അടച്ച് പൂട്ടലും അടക്കം വലിയ തിരിച്ചടിയാണ് പല വ്യവസായങ്ങളും നേരിട്ട് കൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുളള ചില പ്രഖ്യാപനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications