കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതം ഒരു ചക്രമാണ്, സന്തോഷവും ദു:ഖവുമുണ്ടാകും, തകർന്ന വ്യവസായികളോട് തത്വം പറഞ്ഞ് ഗഡ്കരി!

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന വ്യാവസായിക ലോകത്തിന് ഉപദേശവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വ്യവസായം തകര്‍ച്ച നേരിടുന്നു എന്ന കാരണത്താല്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാകരുത് എന്നാണ് വാഹന വിപണിക്കും ചെറുകിട വ്യവസായ മേഖലയ്ക്കും നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ ഓട്ടോ മൊബൈല്‍ വ്യവസായികളുടെ ഒരു പരിപാടിയില്‍ താന്‍ പങ്കെടുക്കുകയുണ്ടായി എന്നും എല്ലാവരും ആശങ്കാകുലരായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. താന്‍ അവരോട് പറഞ്ഞത് സന്തോഷത്തിന്റെ സമയങ്ങള്‍ എന്നത് പോലെ തന്നെ ദുഖത്തിന്റെ സമയങ്ങളുമുണ്ടാകും എന്നാണ്. ജീവിതം ഒരു ചക്രമാണ്. ചിലപ്പോള്‍ നമ്മള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടുമെന്നും ഗഡ്കരി പറഞ്ഞു.

nirmala

വ്യവസായ മേഖല പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തേണ്ടതുണ്ട്. ആഗോള വിപണിയും സാധനങ്ങളുടെ ആവശ്യകതയും വിതരണവും അടക്കമുളള കാരണങ്ങളാണ് ചില സമയങ്ങളില്‍ പ്രതിസന്ധികളുണ്ടാകും. ലോകത്തുളള മറ്റ് രാജ്യങ്ങളും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും നിരാശരാകരുത്. ഈ സമയവും കടന്ന് പോകുമെന്നും ഗഡ്കരി പറഞ്ഞു.

സമീപ ഭാവിയില്‍ തന്നെ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുമെന്നും ഗഡ്കരി പറഞ്ഞു. സാമ്പത്തിക മാന്ദ്യം കാരണം വാഹന വിപണി അടക്കമുളള മേഖലകള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ഗഡ്കരിയുടെ വാക്കുകള്‍. തൊഴില്‍ വെട്ടിക്കുറക്കലും അടച്ച് പൂട്ടലും അടക്കം വലിയ തിരിച്ചടിയാണ് പല വ്യവസായങ്ങളും നേരിട്ട് കൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുളള ചില പ്രഖ്യാപനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

English summary
Don't lose hope over slowdown, Nitin Gadkari to industires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X